
കല്യാണാലോചന നിര്‍ത്തി വയ്ക്കാന്‍ വീട്ടുകാരോട് തമന്ന : ശരിക്കും എന്താണ് സംഭവിക്കുന്നത് ?
ബാഹുബലിക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നും ഇല്ലാതെയിരിയ്ക്കുകയായിരുന്നു തമന്ന ഭട്ടിയ. തുടര്‍ച്ചയായി ചില പരാജയങ്ങള്‍ ഭവിച്ചതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തമന്ന തീരുമാനിച്ചിരുന്നു. ഇനി ഒരു വിവാഹമൊക്കെകഴിച്ച് സെറ്റില്‍ഡ് ആകാം എന്നായിരുന്നു തമന്നയുടെ പ്ലാന്‍.
തമന്നയുടെ വാക്ക് ലഭിച്ചതോടെ വീട്ടുകാര്‍ ചെറുക്കനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ തമന്ന പറയുന്നു, തല്‍ക്കാലത്തേക്ക് കല്യാണാലോചന നിര്‍ത്തി വയ്ക്കാന്‍. കരിയറില്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനാണത്രെ തമന്നയുടെ ആലോചന.
പരാജയപ്പെട്ടു നില്കുമ്പോളാണ്എ ഫ്2 എത്തിയത്. എഫ് 2 -ഫണ്‍ ആന്റ് ഫ്രസ്റ്റേഷന് എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായതോടെ തമന്ന വിവാഹം ചെയ്യാനുള്ള പ്ലാന്‍ നീട്ടിവച്ചു. 2019 ല്‍ വിവാഹം കഴിക്കാന്‍ ആലോചിച്ച തമന്ന കുറച്ചുകൂടെ കഴിയട്ടെ എന്ന തീരുമാനത്തിലാണിപ്പോള്‍. ഇപ്പോൾ കുറച്ച് നല്ല വേഷങ്ങൾ കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എഫ് 2 ന് ശേഷം തെലുങ്ക് സിനിമാ ലോകത്ത് നിന്ന് തമന്നയ്ക്ക് ചില നല്ല അവസരങ്ങള്‍ വരുന്നുണ്ടത്രെ. സേ റാ എന്ന ചിത്രമാണ് തമന്നയുടേതായി ഇനി തിയേറ്ററിലെത്തുന്നത്. മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ നായികയായിട്ടാണ് സേ റാ യില്‍ തമന്ന എത്തുന്നത്.