കൈ നിറയെ ചിത്രങ്ങള്‍….ശാരീരികമായും മാനസികമായും തളര്‍ന്നു, തമന്നയ്ക്ക് വിശ്രമമില്ല !!!

0

Image result for tamanna

 

 

 

തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് തമന്ന ഭട്ടിയ. സിനിമകളിലൂടെ അത്യാവശ്യം നല്ല തിരക്കിലാണ് നടി ഇപ്പോള്‍. ഇടയ്ക്കിടെ ബോളിവുഡിലും തകര്‍ത്തഭിനയിക്കാന്‍ അവസരം ലഭിയ്ക്കുന്നുണ്ട് താരത്തിന്. ഏറ്റവും പുതിയ ചിത്രമായ എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്റെ പ്രൊമോഷൻ തിരക്കുകളിലാണ് തമന്ന ഇപ്പോള്‍.

 

 

 

Image result for tamanna

 

 

ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് തമന്ന ഭട്ടിയയുടെ കരിയറും അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്നത്. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് തിരക്കിട്ടോടുകയാണ് തമന്ന. ഓരേ സമയം ഒന്നില്‍ കൂടുതല്‍ സിനിമകള്‍ കൈകാര്യം ചെയ്തുകണ്ടിരിയ്ക്കുന്ന തമന്ന ശാരീരികമായും മാനസികമായും അവശയായി എന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 

 

 

 

 

ഏഴ് ദിവസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടമാരും തമന്നയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ. എന്നാല്‍ തമന്ന അതൊന്നും കൂട്ടാക്കുന്നില്ല. ഈ തിരക്കുകള്‍ ആസ്വദിക്കുകയാണെന്ന് പറഞ്ഞ് മുന്നോട്ടേക്ക് തന്നെയാണ്.ക്വീനിന്റെ റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് അടുത്ത റിലീസിങ് ചിത്രം. ഇത് കൂടാതെ സേ റാ നരസിംഹ റെഡ്ഡി എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുന്നു. ദേവി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കരാറ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

 

Image result for tamanna

 

 

 

 

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ‘എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്വീനിന്റെ റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് അടുത്ത റിലീസിങ് ചിത്രം. ഇത് കൂടാതെ സേ റാ നരസിംഹ റെഡ്ഡി എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുന്നു. ദേവി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കരാറ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

You might also like