
ഒടിയൻ തമിഴ് റോക്കേർസിൽ !!! ഞെട്ടലോടെ ആരാധകർ..
ആവേശത്തിമറിപ്പിൽ മലയാളികൾ കാത്തിരിക്കുന്ന ഒടിയനു നേരെ ഭീക്ഷണി ഉയർത്തി തമിഴ് റോക്കേർസ്. റിലീസ് ചെയ്ത ഉടനെ ചിത്രങ്ങളെ സൈറ്റിൽ ഇട്ട് നശിപ്പിക്കയാണ് തമിഴ് റോക്കേർസിന്റെ പ്രധാന ഹോബി. ഇടയ്ക്ക് ചില അഡ്മിൻസ് ഒക്കെ അറസ്റ്റ് ചെയ്യപ്പെടാറുണ്ടെങ്കിലും അടിവേരറുക്കാൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ തമിഴ് റോക്കേഴ്സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നായിരുന്നു ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 2.0 യുടെ ടീം ചെയ്ത പോലെ സൈറ്റിൽ അവർ അപ്ലോഡ് ചെയ്താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു.
എന്തായാലും പതിനാലാം തിയ്യതി അകാൻ ആരാധകർ കാത്തിരിക്കുകയാണ്. ഒടിയൻ മാണിക്യന്റെ ഒടിവിദ്യകൾ കാണാൻ കൊച്ചു കുട്ടികൾ വരെ കാത്തിരിക്കുന്നു. മൂന്ന് ഭാഷകളിലായി നാലായിരത്തോളം സ്ക്രീനുകളിൽ ഇറങ്ങുന്ന ആ ദൃശ്യവിസ്മയത്തിനായി നമുക്കും കാത്തിരിക്കാം.
എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് ഇതിന് മുന്‍പേ റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ള ചിത്രങ്ങള്‍. 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളിൽ എറ്റവും ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതും ഒടിയൻ ആണ്. 50 കോടി രൂപയിൽ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്.