കുഞ്ഞിരാമന്‍ കാരണം നീട്ടി വച്ച ഷാരൂഖ് ഖാൻ ചിത്രം !!

0

എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന “കുഞ്ഞിരാമന്‍റെ കുപ്പായം” ജൂൺ 21ന് തിയറ്റേറിലെത്തും. ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായത്തിൽ തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്‍റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്.

 

 

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനായ സിദ്ധിഖ് ചേന്ദമംഗലൂര്‍ പറഞ്ഞു കുഞ്ഞിരാമന്റെ കുപ്പായത്തിലെ കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തിനായി തലൈവാസല്‍ വിജയ് ഷാരൂക്ക് ഖാൻ ചിത്രം നീട്ടിവച്ചു.

 

 

തലൈവാസല്‍ വിജയ്ക്ക് ഒരു ഹിന്ദിചിത്രത്തില്‍ അഭിനയിക്കാനുണ്ടായിരുന്നതിനാല്‍ ഒരു പത്തുദിവസത്തെ ബ്രെയ്ക്ക് ഉണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ പിതാവായിട്ടായിരുന്നു ഈ ഹിന്ദിചിത്രത്തില്‍ തലൈവാസല്‍ വിജയ് അഭിനയിക്കുന്നത്. എന്നാല്‍ അവിടെയെത്തി ചിത്രീകരണം തുടങ്ങിയപ്പോള്‍ ആ കഥാപാത്രത്തെ കുഞ്ഞിരാമന്റെ കുപ്പായത്തിലെ കുഞ്ഞിരാമന്‍ എന്ന കഥാപാത്രത്തിന്റെ ഹാങ്ങ്ഓവറില്‍ അവതരിപ്പിക്കാന്‍ തലൈവാസല്‍ വിജയ്ക്ക് സാധിച്ചില്ല. ഒടുവില്‍ ആ സംവിധായകനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചെത്തി ബ്രെക്ക് കട്ട് ചെയ്താണ് അടുത്ത ഷെഡ്യൂള്‍ വേഗത്തില്‍ തുടങ്ങുകയായിരുന്നു. ചിത്രീകരണത്തിന് ശേഷമായിരുന്നു അദ്ദേഹം പിന്നീട് ഹിന്ദി ചിത്രത്തിന് വേണ്ടി ജോയിന്‍ ചെയ്തത് എന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞു.

 

 

മേജര്‍ രവി പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. പള്ളിയിലെ കത്തീബ്ബായ ഒരു ഉസ്താദിന്റെ വേഷമാണ് മേജര്‍ രവിക്ക്. സജിതാ മഠത്തിലും വളരെ പ്രധാനപ്പെട്ടൊരു വേഷം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിനിടയില്‍ അഭിനേത്രി ലിന്റാ കുമാര്‍ പാറക്കെട്ടില്‍ തെന്നിവീണത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ അപകടത്തെ തുടര്‍ന്ന പത്തുദിവസത്തോളം ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.

 

ഛായാഗ്രാഹണം രാജേഷ് രാജു. സംഗീതം സിറാജ്. ഗാനരചന പി.കെ.ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ വാരാപ്പുഴ. കലാസംവിധാനം രാജേഷ് കല്പത്തൂര്‍, മേക്കപ്പ് ബോബന്‍ വാരാപ്പുഴ, പാശ്ചാത്തല സംഗീതം ഡൊമനിക് മാര്‍ട്ടിന്‍, പി.ആര്‍.ഒ എ എസ് ദിനേശ്, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, എഡിറ്റര്‍ സഫ്ദര്‍ മര്‍വ, പരസ്യകല സജീഷ് എം.ഡിസൈന്‍ എന്നിവരാണ്. അസോസിയേറ്റ് ഡയറക്ടര്‍ ജെ.ജി.ഷൈജു, ആസിഫ് കുറ്റിപ്പുറം, ചെന്താമരാക്ഷനാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. ടീം സിനിമയാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും റിലീസിനെത്തിക്കുന്നത്. ചിത്രം 21നു റിലീസ് ചെയ്യും.

 

You might also like