എജ്ജാതി ക്യൂട്ട് പ്രണയം !!! നെഞ്ചിലേറ്റി തണ്ണിമത്തൻ പിള്ളേരെ..

0

 

 

മലയാളി പ്രേക്ഷകർ ഇപ്പോൾ തണ്ണീർ മത്തന്റെ കൂടെയാണ്. തണ്ണീർമത്തൻ ദിനങ്ങളിലെ ക്യൂട്ട് താരങ്ങളായ അനശ്വര രാജൻ , മാത്യു തോമസുമാണ് ഇപ്പോഴത്തെ താരം . തിയേറ്ററുകളിൽ വലിയ കൈയടി നേടിയ ഇരുവരും തീയേറ്ററിന് പുറത്തും വലിയ ഓളമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പ്രൊമോഷൻ പരിപാടികളിൽ ഇവരാണ് നിറഞ്ഞു നിൽക്കുന്നത്. മലയാള സിനിമയിൽ ഇത്തരത്തിലുള്ള ക്യൂട്ട് പ്രണയം വേറെയെവിടേയും കണ്ടില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

 

 

 

ഒരു മുഖ്യധാരാ ചിത്രത്തിന് കിട്ടുവുന്നത്ര തന്നെ പ്രാധാന്യത്തോടെ മിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോയോടെയാണ് ചിത്രം മുന്നേറുന്നത്. ഇരുവർക്കും പുറമെ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലെ ഗൃഹാതുര ഓർമ്മകൾ പകർന്നുനൽകുന്ന ചിത്രത്തിന്റെ വളരെ മനോഹരമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

റിവ്യൂ വായിക്കം.

 

 

 

 

 

‘ഉദാഹരണം സുജാത’ ‘എവിടെ’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനശ്വര രാജൻ. എന്നാൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് ‘തണ്ണിമത്തൻ ദിനങ്ങളി’ലെ പ്രകടനം തന്നെയാണ്. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ അനശ്വര രാജൻ മലയാളത്തിലെ തിരക്കുള്ള മറ്റൊരു നായികയായി മാറാനാണ് സാധ്യത. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവനാണ് മാത്യു തോമസ്. രണ്ടു ചിത്രങ്ങളുടെ മികവാർന്ന പ്രകടനം കൊണ്ട് മലയാളസിനിമയുടെ ഭാവി വാഗ്ദാനമായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ കൊച്ചു പയ്യൻ. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഇരുവരുടേയും പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

You might also like