
കിടിലം മേക്കോവറിൽ അമ്പിളിയിലെ നായിക !!! ചിത്രങ്ങൾ കാണാം…..
ജോൺ പോൾ സംവിധാനം ചെയ്ത അമ്പിളി തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ് .സൗബിന്റെ കാമുകിയായി എത്തിയ ടീനയെ ആരും മറക്കില്ല. ചിത്രത്തിലെ ആരാധികേ …..എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോയിലും ചിത്രത്തിന്റെ പോസ്റ്ററിലുമൊക്കെ നായിക ടീനയായി നിറയുന്ന യുവനായിക തൻവി റാം ഇതിനോടകം പ്രക്ഷകശ്രദ്ധയിലേക്കെത്തിക്കഴിഞ്ഞു.
ബെംഗളൂരു മലയാളിയായ തന്‍വിയുടെ ആദ്യ സിനിമയാണ് അമ്പിളി. 2012-ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തൻവി. പഠന ശേഷം ആറുവര്‍ഷത്തോളം ബെംഗളൂരുവില്‍ പ്രമുഖ ബാങ്കില്‍ ജോലി ചെയ്തു. ഒരു പരസ്യ ചിത്രത്തിന്റെ ഓഡിഷന് ചിത്രങ്ങളിൽ നിന്നാണ് അമ്പിളിയുടെ സംവിധായകൻ ജോൺപോൾ ജോർജ് സൗബിൻ ഷാഹിറിന്റെ നായികയായി തൻവിയെ കണ്ടെത്തുന്നത്.ഇപ്പോഴിതാ വേറിട്ട ഗെറ്റപ്പിലുള്ള തൻവിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയിലും ദാവണിയിലും മോഡേൺ ലുക്കിലുമൊക്കെയുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തൻവി സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.