ലാൽ ജോസിന്റെ പുതിയ നായികയും ക്ലിക്ക് !!!

0
മലയാള സിനിമയിൽ ഇന്ന് ഹിറ്റായി നിൽക്കുന്ന ഒരുവിധം നടിമാരെയെല്ലാം ലാൽ ജോസ് എന്ന സംവിധായകൻ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ട് വന്നതാണ്.  മലയാളത്തിന്റെ തനിനാടൻ  മുഖവുമായി എത്തിയ സംവൃത സുനിലും നമിതാ പ്രമോദും ആന്‍ അഗസ്റ്റിനുമൊക്കെ ലാൽജോസിന്റെ നായികമാരാണ്. പിന്നീട ഒട്ടേറെ നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിമാർകൂടിയാണ് ഇവർ. ഇപ്പോൾ ഇതാ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘തട്ടുംപുറത്ത് അച്യുതനി’ലും ഒരു പുതിയ നായികയെ അവതരിപ്പിക്കുകയാണ് ലാല്‍ജോസ്. നര്‍ത്തകി കൂടിയായ ശ്രവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. സംവിധായകന്‍ ബാബു നാരായണന്റെ മകളാണ് ശ്രവണ.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ ആരാധകർ ഈ ശാലീന സുന്ദരിയെ തിരയുകയാണ്. ചിത്രത്തിലെ ‘മുത്തുമണി രാധേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഇറങ്ങി മണിക്കൂറുകൾ പിനീടുമ്പോൾ തന്നെ ഗാനം ട്രെൻഡിങ്ങിലേക്ക് കയറിവരുകയായിരുന്നു. ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപാങ്കുരനാണ്. പാടിയിരിക്കുന്നത് വിജേഷ് ഗോപാല്‍. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍.
ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കുഞ്ചാക്കോ ബോബന്‍ ലാല്‍ജോസ് കൂട്ടുകെട്ടിലുള്ള ചിത്രങ്ങളാണ് ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’.എം സിന്ധുരാജാണ് ഈ രണ്ട് ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് ‘തട്ടുംപുറത്ത് അച്യുതന്‍‘ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.
‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തില്‍ പുതുമുഖ താരം ശ്രാവണ നായിക വേഷത്തിൽ എത്തുമ്പോൾ മറ്റുതാരങ്ങൾ ഇവരാണ് നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ബിജു സോപാനം, ഇര്‍ഷാദ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

You might also like