“ദി ഗാംബിനോസ്” അധോലോക കുടുംബത്തിന്റെ കഥയുമായി തിയേറ്ററുകളിലേക്ക്..

0

 

 

 

 

കഥകൾക്കപ്പുറം കൊലപാതകത്തിന് ഒരു മടിയുമില്ലാത്ത യഥാർത്ഥ അധോലോക കുടുംബത്തിന്റെ കഥയുമായി ഒരു മലയാള ചിത്രം നാളെ റിലീസിന് ; “ദി ഗാംബിനോസ്”. ലോകം മുഴുവൻ പേടിയോടെ അറിയുന്ന ഗാംബിനോസ് കുടുംബത്തിന്റെ അതെ രീതി പിന്തുടർന്ന ഒരു കുടുംബം കേരളത്തിലുമുണ്ട്.

 

 

 

 

 

ഭരണകൂടത്തിനും പോലീസിനെയും നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ‘ഗാംബിനോസ്’ പറയുന്നത്. ത്രില്ലർ സിനിമകൾ ഇഷ്ട്ടപെടുന്ന മലയാളി പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നു ആയിരിക്കും നവാഗതനായ ഗിരീഷ് മട്ടാട ഒരുക്കുന്ന ‘ദി ഗാംബിനോസ്’.

 

 

 

 

 

 

ചിത്രത്തിൽ രാധികാ ശരത് കുമാർ, വിഷ്ണു വിനയൻ, സിജോയ് വർഗീസ്, സമ്പത് രാജ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ, സാലു കെ. ജോർജ്, ജാസ്മിൻ ഹണി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് നിര്‍മ്മാണം, ശ്രീ സെന്തിൽ പിക്ചർസാണ് വിതരണം. തൊണ്ണൂറോളം തിയേറ്ററുകളിലാണ് നാളെ ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. സക്കീര്‍ മഠത്തിലാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയുടേതാണ് സംഗീതം.

 

 

 

You might also like