കേരള ബോക്സ് ഓഫീസ് കീഴടക്കാൻ മറ്റൊരു വിജയ് കൂടി എത്തുന്നു.

0

ദളപതി വിജയുടെ സർക്കാർ , മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 96 എന്നീ വിജയ ചിത്രങ്ങൾക്ക് തുടർക്കഥയാകാൻ മറ്റൊരു വിജയ്. വിജയ് ആന്റണി നായകനായി എത്തുന്ന “തിമിരു പുടിച്ചവന്‍” നവംബർ 16നു പ്രദർശനത്തിനെത്തും.


തമിഴ് നാടിനൊപ്പം കേരളത്തിലും ചിത്രം ഒരേ ദിവസം തന്നെ റിലീസിന് ഒരുങ്ങുകയാണ്. ശിവഗിരി ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ചിത്രത്തില്‍ പോലീസ് കഥാപാത്രമായിട്ടാണ് വിജയ് ആന്റെണി എത്തുന്നത്. നിവേദ, ഡാനിയല്‍ ബാലാജി, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ചിത്രത്തിലെ മ്യൂസിക്കും, എഡിറ്റിങും വിജയ് ആന്റണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫാത്തിമ ആന്റെണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like