വിര്‍ജിനാണോയെന്ന് ചോദ്യം; ചോദിച്ചയാളെ നാണംകെട്ടവനേ എന്ന് വിളിച്ച് ടൈഗര്‍ !!ഷ്‌റോഫ്

0

 

 

 

 

സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരില്‍ മുന്‍പന്തിയിലാണ് സിനിമാ താരങ്ങള്‍. ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അര്‍ഥങ്ങള്‍ മെനഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങളാകും പലരില്‍ നിന്നും നേരിടേണ്ടി വരിക. മിക്കവാറും താരങ്ങള്‍ അതിനൊന്നും മറുപടി പറയാന്‍ പോകാറില്ല, ആവശ്യമില്ലാത്ത കാര്യങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഗതിയില്ലാതെ വരുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കും.

 

 

കഴിഞ്ഞ ദിവസം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അതിനിടെ ഒരാള്‍ ചോദിച്ച ഒരു ചോദ്യം ഷോറോഫിനു ദേഷ്യം പിടിപ്പിച്ചു. അതിന് നല്ല മറുപടിയും നല്‍കിയിരിക്കുകയാണ് താരം. ടൈഗര്‍ ഷ്‌റോഫ് വിര്‍ജിന്‍ ആണോ എന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചോദിച്ചയാളെ നാണം കെട്ടവന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു ടൈഗര്‍ ഷ്‌റോഫിന്റെ മറുപടി.നാണം കെട്ടവനേ, എന്റെ അമ്മയും അച്ഛനും എന്നെ ഫോളോ ചെയ്യുന്നുണ്ട്- ടൈഗര്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ അച്ഛനും അമ്മയും തന്നെ പിന്തുടരുന്നുണ്ടെന്നും ഇതുപോലുള്ള ചോദ്യങ്ങള്‍ ഇനി ചോദിക്കരുത് എന്നാണ് താരം ഉദ്ദേശിച്ചതെന്നു ആരാധകര്‍ പറയുന്നു.

 

You might also like