ടോവിനോയുമായുള്ള ലിപ്‌ലോക്ക്; 150 തവണ വായിച്ച സ്ക്രിപ്റ്റ്; അഹാന കൃഷ്ണ പറയുന്നു.

0

ടോവിനോ തോമസ് – അഹാന കൃഷ്ണ എന്നിവർ മുഖ്യ കഥാപാത്രമായി എത്തിയ ‘ലൂക്ക’ മികച്ച പ്രേക്ഷക നിരൂപക പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ നായകനായ ലൂക്കയും നായികയായ നിഹാരികയും തമ്മിലുള്ള ലിപ് ലോക്ക് രംഗത്തെ കുറിച്ച് നടി അഹാന പറയുന്നത് ഇങ്ങനെ :

 

 

 

“ആ സീൻ തിരക്കഥയിൽ പ്രത്യേക അവസരത്തിൽ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് ഇൻഹിബിഷൻസ് ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണത്”.

 

 

ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ലൂക്ക നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഒരു ആഴ്‌ച കൊണ്ട് ബോക്സ് ഓഫീസിൽ 5 കോടിയോളം നേടി ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.

 

You might also like