ഒന്നും ചെറുതല്ല ചേട്ടാ കൊടുക്കുന്നത് എല്ലാം വലുതാണ്’; പിഷാരടിയോട് ടോവിനോ.

0

 

 

 

കേരളം മറ്റൊരു പ്രളയത്തെ നേരിടുമ്ബോള്‍ ദുരിതബാധിതരെ ഉദാരമായി സഹായിക്കാന്‍ ചലച്ചിത്ര താരങ്ങളും മുന്നിട്ടു നില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കിയാണ് കൂടുതല്‍ ആളുകളും ദുരിതബാധിതരെ സഹായിക്കുന്നത്. കൂടുതല്‍ ആളുകളെ ഇതിനായി പ്രേരിപ്പിക്കുന്നതിന് ചലച്ചിത്രതാരം ടോവിനോ തോമസ് ഒരു ചലഞ്ച് ആരംഭിച്ചു.

 

 

ചലഞ്ചില്‍ പങ്കെടുത്ത രമേശ് പിഷാരടി പങ്കുവച്ച ചിത്രവും അടിക്കുറിപ്പും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പതിവുപോലെ നര്‍മ്മത്തില്‍ കലര്‍ത്തി ആയിരുന്നു രമേശ് പിഷാരടിയുടെ പോസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ രസീതിന്റെ പകര്‍പ്പിനൊപ്പം മോഹന്‍ലാല്‍ ചിത്രമായ സ്ഫടികത്തിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും ചേര്‍ത്തുവെച്ച തായിരുന്നു രമേശ് പിഷാരടി പങ്കുവച്ച ചിത്രം.

 

 

‘മാഷിന്റെ അന്‍പത്തിയൊന്നു പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്‌ലസ് മുക്കിക്കളയല്ലേ എന്നു പറയാന്‍ പറഞ്ഞു’ എന്ന ഉര്‍വശിയുടെ ഡയലോഗിന്റെ സ്‌ക്രീന്‍ഷോട്ടാണ് പിഷാരടി ചേര്‍ത്ത് വെച്ചത്. രമേശ് പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളും എത്തി. ”ടൊവീനോ തോമാച്ചായന്റെ റിലീഫ് ഫണ്ടിന്റെ ഇടയ്ക്ക് പിഷാരടി ചേട്ടന്റെ ഫണ്ട് മുക്കി കളയല്ലേ എന്ന് പറയാന്‍ പറഞ്ഞു എന്നതായിരുന്നു രസകരമായ ഒന്ന്. ഒന്നും ചെറുതല്ല ചേട്ടാ കൊടുക്കുന്നത് എല്ലാം വലുതാണ് കൊടുക്കാനുള്ള മനസ്സാണ് ഏറ്റവും വലുത് എന്ന ടോവിനോയുടെ കമന്റ് ഏറെ കയ്യടി നേടി.

 

 

You might also like