BMW കാറും ബൈക്കും ഒരുമിച്ചു സ്വന്തമാക്കി ടോവിനോ തോമസ് .

0

 

 

 

യുവ നടന്മാരിൽ മലയാളികളുടെ പ്രിയ താരമാണ് ടോവിനോ തോമസ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ല മനുഷ്യന്റെ കുപ്പായമണിഞ്ഞ നടനാണ് ടോവിനോ തോമസ്. കേരളക്കരയെ പിടിച്ചുചു കുലുക്കിയ പ്രളയ സമയത്ത് താര പകിട്ട് അഴിച്ചുവെച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്ന നടനെ സൂപ്പർ മാനെന്ന് ആരാധകർ വിളിച്ചു.

 

 

 

 

 

 

മലയാള സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ തെന്നിന്ത്യൻ ലോകം കീഴടക്കാൻ നടൻ ഇപ്പോൾ ഒരുക്കത്തിലാണ്. ധനുഷ് ചിത്രം മാരി 2 മികച്ച അഭിനയം കാഴ്ച വച്ച നടൻ കൈയ്യടി നേടിയിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച ടോവിനോ സ്വന്തമാക്കിയ ബി എം ഡബ്യു ബൈക്കിന്റെയും കാറിന്റെയും ചിത്രങ്ങളാണ്. ബി എം ഡബ്യു 7 സീരിസിലെ കാർ ആണ് ടോവിനോ വാങ്ങിയത് ഇത് മാത്രമല്ല ബി എം ഡബ്യു G310 GS അത്യാധുനിക ബൈക്കും അദ്ദേഹം സ്വന്തമാക്കി.

 

 

 

 

 

മൂന്നര ലക്ഷം രൂപക്ക് അടുത്താണ് ബി എം ഡബ്യു G310 gs മോഡൽ ബൈക്കിന്റെ ഷോ റൂം പ്രൈസ്.  313 സി സി എൻജിൻ വാഹനത്തിനു കരുത്തു പകരുന്നു. അഡ്വെഞ്ചർ ബൈക്കിങ് സെക്ഷനിലെ പുതിയ ബി എം ഡബ്യു എൻട്രിയാണ് ബൈക്, 34 ps പവറും 34 nm ടോർഖുമാണ് ബൈക്കിനുള്ളത്. 143 കിലോമീറ്റര് സ്പീഡ് ആണ് മാക്സിമം.നേരത്തെ ദുൽഖർ സൽമാനും ബി എം ഡബ്യുവിന്റെ ബൈക്ക് സ്വന്തമാക്കിയിരുന്നു.എറണാകുളം EVM ഓട്ടോക്രാഫ്റ്റിൽ നിന്ന് പുതിയബി എം ഡബ്യു വാഹനങ്ങൾ സ്വന്തമാക്കിയത് . ബി എം ഡബ്യു 7 Series M Sport ആണ് കാര്‍. മലയാള സിനിമയിലെ ഏറ്റവും വാഹന പ്രിയം മമ്മൂട്ടിക്കാണ്. അത് ഒരുക്കമാണോ എന്ന് ആരാധകർ ഒന്നടങ്കം ചോദിക്കുന്നു. ടോവിനോ ക്രിസ്തുമസ് ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

 

 

 

 

 

 

You might also like