
‘ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തും, അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും’ : വര്‍ഷങ്ങള്‍ക്ക് മുമ്ബ് ടോവിനൊ കുറിച്ച വരികള്‍
ഗോഡ് ഫാദർമാരില്ലാതെ എത്തി മലയാള സിനിമ ലോകത്തെ യുവത്വത്തിന്റെ മുഖമായി മാറിയ താരമാണ് ടൊവിനോ തോമസ്. ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ടൊവിനോ എത്തുന്നത്. വിജയിക്കുമോ എന്ന ഉറപ്പില്ലാതെ സിനിമയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെ പുറത്ത് എത്തിയ താരത്തിന് ആദ്യകാലത്ത് കുറേ അലയേണ്ടിവന്നിട്ടുണ്ട്.
ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോള്‍ തിരക്കേറിയ മുന്‍നിര താരമായി മാറിയ ടോവിനൊ വര്‍ഷങ്ങള്‍ക്കു മുമ്ബ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
2011 സിനിമയില്‍ താരം തുടക്കം കുറിക്കുന്ന സമയമാണ് ഇത് കുറിച്ചത്. “ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന് എന്ന് മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷെ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല. വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’. ടോവിനൊ കുറിച്ചു.
നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരം ധനുഷ് നായകനായി എത്തിയ മാരി 2വിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസഫറാണ് ടോവിനോയുടെതായി റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ താരത്തിന്റെ നിരവധി ചിത്രങ്ങളും അണിയറയിലൊരുങ്ങുന്നുണ്ട്.