
ഒരു പോരാളിയുടെ ഇതിഹാസം: പള്ളിച്ചട്ടമ്പിയായി ടൊവിനോ.
ബിഗ് ബജറ്റ് ചരിത്ര ഇതിഹാസത്തിന്റെ ഭാഗമാകാൻ നടൻ ടൊവിനോ തോമസ്. ക്വീനിന് ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെവിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും’ എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ക്വീൻ റിലീസ് ചെയ്തു കൃത്യം ഒരു വർഷം പിന്നിടുമ്പോൾ സ്വപ്നതുല്യമായ നേട്ടമെന്നോണം ലാലേട്ടനുമൊരുമിച്ചു കൈരളി TMT യ്ക്കായി…
Posted by Dijo Jose Antony on Wednesday, June 19, 2019
സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടൊവിനോ വ്യക്തമാക്കുന്നു. ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കുമെന്നും ടൊവിനോ കുറിക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകള്‍ക്ക് ശേഷം ഗോകുലം മൂവീ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം സംവിധായകന് ഡിജോ ജോസ് ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ക്വീന്‍ റിലീസ് ചെയ്തു കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വപ്നതുല്യമായ നേട്ടമെന്നോണം ലാലേട്ടനുമൊരുമിച്ചു കൈരളി TMT യ്ക്കായി കൈകോര്‍ക്കാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ എല്ലാ വര്‍ക്കുകള്‍ക്കും നിങ്ങള്‍ നല്കുന്ന പിന്തുണയാണ് ഓജസ്സ്. ലാലേട്ടനൊപ്പം ഒരുമിച്ചപ്പോള്‍ എനിക്ക് ലഭിച്ച റെസ്പോണ്സില് നിന്നും ചുറ്റുമുള്ള ഓഡിയന്‍സ് വലിയ കാന്‍വാസിലേക്ക് നീങ്ങിത്തുടങ്ങിയതായ് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളുമേറെയാണ്. ക്വീനിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാന്‍ സഹായിച്ച ക്വീന്‍ നിര്‍മ്മാതാക്കള്‍, അറേബ്യന്‍ ഡ്രീംസ്, എന്നിവര്‍ക്ക് ആദ്യമേ നന്ദി അറിയിക്കുന്നു. ചിത്രത്തിലൂടെ കടന്നു വന്ന ഒരുപിടി യുവതാരങ്ങള്‍ ഇന്ന് മലയാള സിനിമയിലെ ഉയര്‍ന്നു വരുന്ന നടീ – നടന്മാരായി മാറിയിരിക്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരെയും ഒരുപോലെ കൈപിടിച്ച് നടത്തിയത് പ്രേക്ഷകരാണ്. ഏവരോടും ഇതുവരെ തന്ന എല്ലാ സപ്പോര്‍ട്ടിനും നന്ദി അറിയിക്കുന്നു . ഇനി കാര്യത്തിലേക്ക് വരാം …
എന്റെ ജീവിതത്തില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമായിരിക്കും ‘പള്ളിച്ചട്ടമ്പി’. Malayalam-language epic historical drama film കാറ്റഗറിയില്‍ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും ‘പള്ളിച്ചട്ടമ്പി’. മലയാളത്തില്‍ ഏറ്റവും വലിയ ബാനറായ ശ്രീ ഗോകുലം മൂവീസിനൊപ്പം കൈകോര്‍ക്കാനുള്ള ഒരു വലിയ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗോകുലം ഗോപാലന് എന്ന നിര്‍മ്മാതാവ് നിര്‍മ്മിക്കുന്ന ചിത്രം. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം. ഇതുമൊരു കാലഘട്ട സിനിമയാണ്. ദാദാസാഹിബ്, ശിക്കാര്‍, നടന് തുടങ്ങിയ കുറച്ച് നല്ല ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്. സുരേഷേട്ടനോപ്പം ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എഴുത്തിലൂടെ ഒരു ചരിത്ര കഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സ് ഒരുക്കാനാണ് ഞങ്ങളുടെ ശ്രമം.
ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചര്‍ച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും പള്ളിച്ചട്ടമ്പിക്കുണ്ട്. മലയാള സിനിമയില്‍ ഒരു ഗോഡ്ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. ടോവിക്കു പള്ളിച്ചട്ടമ്പിയോട് 100% ശതമാനം നീതി പുലര്‍ത്താനാകും. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു .
‘ കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും…. പള്ളിച്ചട്ടമ്പിയായി ടോവി എത്തുന്നതിനായി കാത്തിരിക്കാം. ഒപ്പം ഇതുവരെ നിങ്ങള്‍ എനിക്കു നല്കിയ പിന്തുണ പള്ളിച്ചട്ടമ്പിയുമായി എത്തുമ്പോഴും കൂടെയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.