മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയായി ടോവിനോ തോമസ് .

0

മലയാള സിനിമയിൽ മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോൾ.വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന മുഴുനീളം സൂപ്പർ ഹീറോ ചിത്രമായിരിക്കും. മലയാള സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസായിരിക്കും ചിത്രത്തിൽ സൂപ്പർ താരമായി ബിഗ് സ്ക്രീനിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ബ്രഹ്മാണ്ഡ ചിത്രമായാണ് ഇത് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 

മലയാള സിനിമക്ക് രണ്ട് ബ്ലോക്ക് ബസ്റ്റർ സമ്മാനിച്ച പ്രമുഖ സംവിധായകനായിരിക്കും ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത്. ഹിറ്റ് സിനിമകളായ ബാംഗ്ളൂർ ഡേയ്സ് , മുന്തിരി വള്ളികൾ തളിർക്കുമ്പോൾ , പടയോട്ടം എന്നി സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാസ്വാദകർ ഏറെ ആകാംക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ടോവിനോ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും സൂപ്പർഹിറ്റ് സിനിമയായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ വരുന്നു. ഒടുവിൽ ടോവിനോ തോമസിന്റെ ഇറങ്ങിയ തീവണ്ടി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡിലെയും ,കോളിവുഡിലെയും ബ്രാഹ്മണ്ഡ ചിത്രങ്ങളെ തോൽപ്പിക്കാൻ ഒരുങ്ങിയാണ് സൊഫീയ പോളും ടീം ഇറങ്ങിയിരിക്കുന്നത്. ക്രിസ്മസ് ചിത്രങ്ങളുടെ കൂടെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരിക്കും.

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം അൻവർ റഷീദിനൊപ്പം നിർമ്മിച്ചു രംഗത്ത് വന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് അവരുടെ ഏറ്റവും വലിയ വിജയം സമ്മാനിച്ചത് കഴിഞ്ഞ വർഷമാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായി മാറി. ഡോക്ടർ ബിജു ഒരുക്കിയ കാട് പൂക്കുന്ന നേരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രവും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആണ് നിർമ്മിച്ചത്. ബിജുമേനോൻ ചിത്രം പടയോട്ടവും ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയിരുന്നു.

 

You might also like