ഈ വർഷം ടോവിനോ തന്നെ താരം !!! മിന്നിച്ചേക്കണേന്ന് ടൊവിനോ, കൈയ്യടിച്ച് ആരാധകർ !!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. 2019- നടന് കൈനിറയെ ചിത്രങ്ങളാണ്. ഈ വർഷം നടൻ ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു. നടന് ടൊവിനോ തോമസിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തിലെ ആദ്യ പകുതി സന്തോഷം നിറഞ്ഞതായിരുന്നു.
ബാക്കി ഉള്ളതും അങ്ങനെ തന്നെ ആയിരിക്കണമെന്ന് പറഞ്ഞ് താരമെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ചും ഇനി വരാനിരിക്കുന്ന വേഷങ്ങളെ കുറിച്ചും താരം പറഞ്ഞത്. എല്ലാം ഒന്നിനൊന്ന് ഗംഭീര റോളുകളാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.
ഈ വര്‍ഷം ആദ്യ പകുതി ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു! ബാക്കിയും കൂടി മിന്നിച്ചേക്കണേ! ജതിന് രാംദാസ്, വിശാല്‍ രാജശേഖരന്, പോള്‍ വി അബ്രഹാം, ഇസഹാക്ക് ഇബ്രാഹിം, ലൂക്ക. എന്നുമാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്. ലൂസിഫര്‍, ഉയരെ, വൈറസ് എന്നീ മൂന്ന് സിനിമകളും അതിലെ കഥാപാത്രങ്ങളും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇനി വരാനിരിക്കുന്നത് ലൂക്ക, എന്ന ചിത്രവും ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടൂ ആണ്. ഇതെല്ലാം സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രവും ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.