മായനദി മുതൽ തീവണ്ടി വരെ അടി വാങ്ങിച്ചുകൊണ്ടിരിക്കുകയാണ് – ടോവിനോ തോമസ്

0

 

 

 

 

 

മലയാളി ആരാധകരുടെ പ്രിയപ്പെട്ട യുവനടനാണ് ടോവിനോ തോമസ്. മലയാള സിനിമയുടെ സൂപ്പർ മാനെ ന്നാണ് ടോവിനോയെ ആരാധകർ വിളിക്കുന്നത്. മികച്ച ഒരുപാട് നല്ല കഥാപത്രങ്ങൾ നടൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. നടൻ ഇപ്പോൾ തിരക്കിലാണ് എന്നാലും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോളിതാ നടൻ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യമാണ് ഏറെ ചർച്ചയായിരിക്കുന്നത്. സ്ഥിരമായി നായികമാരുടെ തല്ലു കൊള്ളുന്ന നായകൻ താനായിരിക്കുമെന്ന് നടൻ പറയുന്നു. ഇതേകേട്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകർ.

 

 

മായനദി മുതൽ തീവണ്ടിവരെ അടി വാങ്ങിച്ചുകൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്. ഐശ്വര്യ ലക്ഷ്മി , സംയുക്ത മേനോൻ , ശാന്തി ബാലചന്ദ്രൻ ഇങ്ങനെയുള്ള മുൻനിര യുവനടിമാരുടെ അടുത്ത് നിന്ന് അടികിട്ടിയിട്ടുണ്ടെന്ന് ടോവിനോ പറയുന്നു.

 

 

 

 

നടന്റെ ഈയിടക്ക് ഇറങ്ങിയ ഉയരെ വൈറസ്, ലൂക്ക, ഓസ്‌കാര്‍ ഗോസ്ടു തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് കല്‍ക്കിയും എത്തുന്നത്. സിനിമയുടെ ട്രെയിലറും ചിത്രങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടൊരു ചോദ്യമായിരുന്നു അടുത്തിടെ താരത്തിന് നേരെ ഉയര്‍ന്നുവന്നത്. അടിക്കടിയായി സിനിമകള്‍ ഇറങ്ങുമ്പോള്‍ പോയി കാണാന്‍ പറയാന്‍ ചമ്മലുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. നല്ല പണിയെടുത്താണ് ഓരോ ചിത്രവും ഇറക്കുന്നതെന്നും ഓസിനല്ലെന്നുമുള്ള മറുപടിയാണ് താരം നല്‍കിയത്.

 

You might also like