വൈറസ് നിങ്ങളുടെ മസ്തിഷ്‌കത്തിലാണോ ബാധിച്ചിരിക്കുന്നത് കനിക ധില്ലോണ്‍; കനിക കപൂറിന് പകരം കനിക ധില്ലോണിനെ ജയിലില്‍ അടക്കാന്‍ ആഹ്വാനം; മറുപടിയുമായി എഴുത്തുകാരി

0

ബോളിവുഡ് ഗായിക കനിക കപൂറിന് പകരം കനിക ധില്ലോണിനെ ജയിലില്‍ അടയ്ക്കണമെന്ന് ആഹ്വാനം. കോവിഡ് സ്ഥിരീകരിച്ച കനിക കപൂര്‍ സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു. കനിക കപൂറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഗായികയ്‌ക്കൊപ്പം എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ധില്ലോണിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കനിക ധില്ലോണിനെ ജയിലില്‍ അടക്കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ആഹ്വാനം. ‘കനിക ധില്ലോണ്‍… രോഗം പടര്‍ത്തിയല്ലോ നിങ്ങള്‍, എന്നിട്ട് സ്വയം സെലിബ്രിറ്റികള്‍ എന്ന് വിളിക്കുന്നു… ലജ്ജതോന്നുന്നു. നിങ്ങളെ ജയിലിലടയ്ക്കണം’ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.

ഇതിന് മറുപടിയുമായി കനിക ധില്ലോണും രംഗത്തെത്തി. ”വൈറസ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലാണോ ബാധിച്ചിരിക്കുന്നത്? എല്ലാ കനികമാരെയും പിടിച്ച് ജയിലിലടക്കുമോ? പേര് സൂരജ് എന്നാണെങ്കിലും നിങ്ങള്‍ രാത്രിയാണ്. തലയിലേയ്ക്കും കുറച്ച് വെളിച്ചം നല്‍കൂ. സ്നേഹം പരത്തൂ, വീട്ടിലിരിക്കൂ, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകൂ” എന്നാണ് കനിക ധില്ലോണ്‍ ട്വിറ്ററില്‍ കുറിച്ചത്.

You might also like