ചേട്ടാ, ഇതുപോലൊരു മോൾ വേണ്ടേ ? കിടിലം മറുപടിയുമായി ഉണ്ണി മുകുന്ദൻ !

0

 

യുവതാരങ്ങളിൽ ഏറെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. പലപ്പോഴും ഉണ്ണി തന്‍റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. നവമാധ്യമങ്ങളിൽ സജിവമായ താരമാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടായാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം. ഒരു കൊച്ചു കുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.എപ്പോഴാണ് കല്യാണം എന്ന് നിരവധി തവണ ഉണ്ണിയോട് ആരാധകർ ചോദിക്കാറുമുണ്ട്. കല്യാണവും കുടുംബവുമൊന്നും വേണ്ടേ എന്ന ആരാധകന്‍റെ ചോദ്യത്തിന് ഉണ്ണി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

 

ഒരു ചെറിയ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മനോഹരമായ ആ ചിത്രത്തിന് താഴെ അധികം വൈകാതെ കമന്‍റുകളും നിറഞ്ഞു. ഉണ്ണി ഏട്ടാ… ഏട്ടനും വേണ്ടേ ഇങ്ങനെ ഒരു മോളേ? എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ശവത്തേൽ കുത്തല്ലേടാ കുട്ടാ… എന്നാണ് ഉണ്ണി രസകരമായി മറുപടി നൽകിയത്.

 

 

ഇതിനു മുൻപും ആരാധികയുടെ രസകരമായ കമന്‍റിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാമാങ്കം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

You might also like