ഉണ്ണിയുടെ മേപ്പടിയാന്‍ പൂജ നടന്നു

0

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം മാഡ് ദി മാറ്റിക്‌സിന്റെ ബാനറില്‍ സതീഷ് മോഹന്‍ നിര്‍മ്മിച്ച് നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ പൂജ കൊച്ചി ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് മംഗളകരമായി നടന്നു. മേജര്‍ രവി, വിജയ് ബാബു, കൃഷ്ണ പ്രസാദ്, സേതു, നൂറിന്‍ ഷെരീഫ്, അപര്‍ണ ജനാര്‍ദ്ദനന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തില്‍ മലയാളത്തിലെ നിങ്ങളുടെ പ്രിയ താരങ്ങളും അണിനിരക്കുന്നു. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സതീഷ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും വിഷ്ണു മോഹനാണ്. ഛായാഗ്രഹണം നീല്‍ ഡി കുന്‍ഹ. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്. സംഗീത സംവിധാനം രാഹുല്‍ സുബ്രമണ്യം. കലാസംവിധാനം സാബു മോഹന്‍. മേപ്പടിയാന്റെ കൂടുതല്‍ വിശേഷങ്ങള്‍ മേപ്പടിയാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.