ലെച്ചു തിരിച്ചു വരുമോ ? ഉപ്പും മുളകും വീണ്ടും ട്രെൻഡിങ്ങിൽ..

ടെലിവിഷന്‍ പ്രേക്ഷകര്‍ ഒന്നുപോലും വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും.

0

ടെലിവിഷന്‍ പ്രേക്ഷകര്‍ ഒന്നുപോലും വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ അതീവ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ പരമ്പരയില്‍ ചെയുന്നതു. ഈ ലോക്ക് ഡൗൺ കാലം കഴിഞ്ഞു തിരിച്ചു എത്തിയ ഉപ്പും മുളകിന് മികച്ച പിന്തുണയാണ് ഓരോ പ്രേക്ഷകരിൽ നിന്നും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി ചിലപ്പോൾ ഒരു പതിനായിരം പിന്നിടും ഈ അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം നടന്നത്. ചുരുക്കം ചില പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസ് ഈ അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥായാണ് ഡെയ്ന്‍ ഇതിൽ എത്തിയത്. വിവാഹത്തിന് പിന്നാലെ പാറമട വീട്ടിലേക്ക് ലച്ചുവിനൊപ്പം സിദ്ധാര്‍ത്ഥ് എത്തിയിരുന്നു.

ഹണിമൂണാഘോഷത്തിനായാണ് ലച്ചുവും സിദ്ധാര്‍ത്ഥും ഡല്‍ഹിയിലേക്ക് പോയത് എന്നാണ് കഥയിൽ പക്ഷെ ഡല്‍ഹിയില്‍ നിന്നും ഇടയ്ക്ക് ലച്ചു വിളിക്കാറുണ്ടെന്ന് ബാലുവും നീലുവും മുടിയനുമൊക്കെ പറഞ്ഞിരുന്നു. അവിടെ നിന്നും ലച്ചു ചേച്ചി കവിതയെഴുതി വെറുപ്പിച്ചുവെന്നായിരുന്നു ശിവ മുടിയനോടും കേശുവിനോടും അന്ന് പറഞ്ഞത്. അളിയനുമായും ഇവര്‍ സംസാരിച്ചിരുന്നു. പക്ഷെ ഇതിനിടയില്‍ സിദ്ധു വിശേഷങ്ങള്‍ തിരക്കി ബാലുവിനെ വിളിച്ചിരുന്നു. അപ്പോൾ നീലുവിനെ വിളി്ച്ചത് ലച്ചുവായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇവര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകളും ബാലു ഇടക്ക് നടത്തിയിരുന്നു. പക്ഷെ ഇതിന് പിന്നാലെയായാണ് കുടുംബസമേതമായി ബാലുവും ഒരു ട്രിപ്പിന് പോയത്.

ഇവരുടെ യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ ഉപ്പും മുളകും പരിപാടിയില്‍ കാണിച്ചത്. ഇപ്പോൾ ലച്ചു എന്താണ് തിരിച്ചുവരാത്തതെന്ന ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. വിവാഹ ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും ലച്ചുവിന്റെ വിവാഹമാണ് നടക്കുന്നതെന്നും ജൂഹിയുടേതല്ലെന്നും താരം മുൻപ് പറഞ്ഞിരുന്നു. ഇതൊക്കെ പറഞ്ഞുവെങ്കിലും പക്ഷെ ലച്ചു ഇപ്പോള്‍ എവിടേക്കാണ് അപ്രത്യക്ഷയായതെന്നാണ് നിരവധി ആരാധകരുടെ ചോദ്യം . ഇപ്പോൾ പ്രമോ വീഡിയോയ്ക്ക് കീഴിലെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങളും വൻ തോതിൽ ഉയര്‍ന്നു വന്നിട്ടുണ്ട്.

ജിമ്മില്‍ പോകാറുണ്ടോ? ചോദ്യത്തിനു മറുപടിയുമായി നയന്‍താര

You might also like