എല്ലാവരും തന്നെ ഒരു മാംസപിണ്ഡം ആയി കണ്ടു; ബാബുരാജ് ആയിട്ടുള്ള പ്രണയം.. തുറന്നു പറഞ്ഞ് വാണി വിശ്വനാഥ്.

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് കൈയടി നേടുകയും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത നടിയാണ് വാണി വിശ്വനാഥ്

0

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് കൈയടി നേടുകയും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത നടിയാണ് വാണി വിശ്വനാഥ്. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ തന്നെ ഒരു കാലത്തെ വില്ലന്‍ വേഷങ്ങളിൽ നിറഞ്ഞു നിന്ന ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പൂർണ്ണമായും വിട്ടുനിന്ന താരം ഏറെ കാലങ്ങള്‍ക്ക് ശേഷം ചില ചിത്രങ്ങളില്‍ വീണ്ടും മുഖം കാണിച്ചു.


ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്തകൾ ഉണ്ടായിരുന്നു.പക്ഷെ ഇരുവരുടെയും പ്രണയ വിവാഹമാ യിരുന്നുവെന്നത് ആർക്കും വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു.ഒരു നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയില്‍ മാത്രമല്ല, സ്വന്തം ജീവിതത്തിലും ആകാമെന്ന് ഇരുവരും നമുക്ക് കാണിച്ച് തന്നു.

ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടി തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരിക്കൽ ഒന്നിച്ചിരിക്കുമ്പോള്‍ ഒരു പാട്ടിന്റെ ആദ്യ കുറച്ചു വരികള്‍ ഞാന്‍ പാടി. ബാക്കി പാടാന്‍ ഞാന്‍ ബാബുരാജിനോട് ആവശ്യപ്പെട്ടു, ബാബു അന്ന് ഒരു റഫ് ആന്‍ഡ് ടഫ് മനുഷ്യന്‍ ആണെന്ന് കരുതിയ എന്നെ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി അതിന്റെ ബാക്കി പാട്ടു പാടി.

ബാബുരാജിന് സിനിമ പാട്ടുകള്‍ ഒന്നും അറിയില്ല എന്നാണ് താന്‍ അന്ന് വിചാരിച്ചത്‌. പക്ഷെ ബാക്കി വരികള്‍ കൃത്യമായി ബാബുരാജ് പാടിതന്നു. ആ സംഭവത്തിന് ശേഷം ഞങ്ങള്‍ ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു.

‘മുസ്തഫയ്ക്ക് സിനിമയിൽ ഞാൻ ആ സീനുകൾ ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല..’ – തുറന്നു പറഞ്ഞ് പ്രിയാമണി.

ഞങ്ങള്‍ മണിക്കൂറുകള്‍ അടുത്ത് സംസാരിച്ചതിനു ശേഷമാണ് അടുത്ത സുഹൃത്തുക്കള്‍ ആയതുപോലും പിന്നീട് അത് പ്രണയവുമായി മാറിയെന്ന് വാണി വിശ്വനാഥ് പറയുന്നു. ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും തല്ലു കൂടാറുണ്ട് അതുകൊണ്ടു തന്നെ അവരവരുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ ഞങ്ങൾ പുലര്‍ത്താറുണ്ട് നടി പറയുന്നു.

 

You might also like