ഓസ്‌കാര്‍ അവാര്‍ഡ് മിസ്സായെങ്കിലും വനിത അവാര്‍ഡ് മോഹൻലാലിനും മഞ്ജുവിനും തന്നെ !!!

0

 

 

 

സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ‘ഒടിയനിലെ’ അഭിനയത്തിനാണു പുരസ്‌കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ഈ.മ.യൗ’ ആണു മികച്ച ചിത്രം.

 

 

 

 

 

 

ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. ജോജു ജോസഫ് സ്‌പെഷല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകന്‍. മികച്ച പുതുമുഖനായകനുള്ള പുരസ്‌കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടന്‍. ബാലചന്ദ്രമേനോന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും സ്വന്തമാക്കി.

 

 

 

 

 

 

ഷൈജു ഖാലിദിനാണു മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മനോജ് കെ.ജയനില്‍ നിന്ന് എം.ജയചന്ദ്രന്‍ ഏറ്റുവാങ്ങി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി.

 

 

 

 

വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികള്‍. മികച്ച ഡ്യുയറ്റ് സോങ് പുരസ്‌കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്. ഒടിയനിലെ ‘കൊണ്ടോരാം..’ എന്ന ഗാനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

 

 

 

 

 

 

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ജയസൂര്യ, സൌബിന്‍ സ്വഭാവനടനായി തെരഞ്ഞെടുത്ത ജോജു ജോര്‍ജ് എന്നിവരെയെല്ലാം ഒഴിവാക്കി മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയത് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 

 

 

ഒടിയനില്‍ അവാര്‍ഡ് ലഭിക്കാനും മാത്രമുള്ളതൊന്നും മോഹന്‍ലാല്‍ ചെയ്തിട്ടില്ലെന്നാണ് മോഹന്‍ലാല്‍ ഫാന്‍സും പറയുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് പോലെ ഓസ്‌കാര്‍ അവാര്‍ഡ് മിസ്സായെങ്കിലും വനിത അവാര്‍ഡ് ലാലേട്ടന് തന്നെ കിട്ടിയല്ലോ എന്നാണ് ട്രോളര്‍മാരും പറയുന്നത്.

You might also like