മകളെ തട്ടിക്കൊണ്ടു പോയെന്ന് കേസ്; ബിഗ് ബോസ് താരം വനിതയ്ക്ക് അറസ്റ്റ്..

0

 

 

മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബിഗ് ബോസ് നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. മുന്‍ ഭര്‍ത്താവായ ആനന്ദരാജാണ് വനിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.  പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

 

മകളെ തന്‍റെ പക്കല്‍ നിന്നും കൂട്ടിക്കൊണ്ടുപോയ വനിത പിന്നീട് കുട്ടിയെ മടക്കി അയച്ചില്ലെന്നാണ് ആനന്ദരാജ് പരാതി നല്‍കിയത്. മകളെ വനിത ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് ഇയാള്‍ ആരോപിച്ചു. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസും ആനന്ദരാജ് നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് നടിയെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന പൊലീസ് ചെന്നൈ പൊലീസുമായി ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

 

 

 

പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാന പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വനിതയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

 

 

 

 

വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് വനിതയിപ്പോള്‍. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലാണ് ബിഗ് ബോസിന്റെ സെറ്റൊരുക്കിയിരിക്കുന്നത്.

You might also like