ചെരുപ്പൂരി അടിക്കും നിന്നെ… ലൈവിൽ വനിതയും ലക്ഷ്മി രാമകൃഷ്ണനും തമ്മിൽ അസഭ്യ വർഷം.

ലൈവ് അഭിമുഖത്തില്‍ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍ രംഗത്ത്.

0

ലൈവ് അഭിമുഖത്തില്‍ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍ രംഗത്ത്. നേരത്തെയും വനിതയും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലക്ഷ്മി നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതുകൂടാതെ വനിതയുടെ ഇപ്പോഴത്തെ ഭർത്താവ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയ അഭിമുഖവും ഇതുപോലെ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ ഇരുവരെയും പങ്കെടുപ്പിച്ച് സ്വകാര്യ യൂട്യൂബ് ചാനല്‍ ലൈവ് അഭിമുഖം സംഘടിപ്പിച്ചത്. എന്നാൽ താന്‍ ചര്‍ച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് വന്നതെന്നും പറഞ്ഞുകൊണ്ടാണ് വനിത പെട്ടന്ന് പൊട്ടിത്തെറിച്ചത്. ലക്ഷ്മിയെ ഒന്നു മറുപടി പറയാന്‍പോലും അനുവദിക്കാതെയായിരുന്നു വനിതയുടെ ഈ ആരോപണങ്ങള്‍.

‘നീ ആരാണ് പുരുഷനെ മോശം പറയാന്‍. നിന്നെ പോറ്റുന്ന പുരുഷനാണ് മോശക്കാരന്‍.നീ ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും നീ തകര്‍ക്കരുത്. വെറുമൊരു കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. പറ്റുമെങ്കിൽ മറുപടി പറ. ചെരുപ്പൂരി അടിക്കും നിന്നെ. നീ ആരാണെന്ന് എനിക്ക് വെക്തമായി അറിയാം. ഞാനും സിനിമയില്‍ തന്നെയുള്ള ആളാണ്’ എന്നും വനിത പറയുന്നു. ഇത്തരത്തിൽ അസഭ്യവര്‍ഷം കൂടിയതോടെ ലക്ഷ്മി രാമകൃഷ്ണന്‍ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.

You might also like