ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രം. ‘വരാല്‍’; ഒക്‌ടോബർ 14ന് റിലീസിനെത്തുന്നു….!

Kannan Thamarakkulam directed ‘Varaal,’ releasing on October14th, which is a political thriller scripted by Anoop Menon. More details about movie below.

7,967

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ആണ് ‘വരാൽ’. അനവധി പ്രത്യേകതകളോടെയാണ് കണ്ണൻ സംവിധാനം ചെയ്യുന്ന വരാൽ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാൽ’. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രമാണ് “വരാൽ”. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം  അനൂപ് മേനോൻ  ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

“റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ ” എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകൾ നിറഞ്ഞ ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ സിനിമ ആയിരിക്കും. “വർഗം, മതം, ശിക്ഷ” – കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് “വരാൽ” എന്ന് അണിയറ പ്രവർത്തകരും പറയുന്നു. ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്ററ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി, എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസ്. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി – റൺ രവി, വി.എഫ്.എക്സ്: ജോർജ്ജ് ജോ അജിത്ത്, സ്റ്റീൽസ്: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ എന്നിവരാണ് വരാലിന്റെ മറ്റ് അണിയറ പ്രവർത്തകർ.

You might also like