നിങ്ങള്‍ പുണ്യാളന്‍ ചമയേണ്ട, എല്ലാ ബഹുമാനവും പോയി: വിശാലിനെതിരെ പൊട്ടിത്തെറിച്ച് വരലക്ഷ്മി !!

0

 

 

 

 

വിശാലിനെതിരെ വരലക്ഷ്മി ശരത് കുമാർ രംഗത്ത്. നടികർ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംപെയ്ൻ വീഡിയോയിൽ വിശാൽ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് വരലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കത്തിലാണ് വിശാലിനെതിരെ വരലക്ഷ്മി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.ഇതുവരെ താൻ വിശാലിനെ ബഹുമാനിച്ചിരുന്നുവെന്നും ഒരു സുഹൃത്തായി കൂടെ നിന്നുവെന്നും വരലക്ഷ്മി കത്തിൽ പറയുന്നു. എന്നാൽ ഒരൽപം ബഹുമാനം തനിക്ക് വിശാലിനോട് ഉണ്ടായിരുന്നത് ഇപ്പോൾ നഷ്ടമായെന്നും വരലക്ഷ്മി പറയുന്നു. വിശാൽ വിശുദ്ധനൊന്നുമല്ല. താങ്കളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവർക്കും അറിയാമെന്ന് താൻ വിശ്വസിക്കുന്നുണ്ട്.. നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിങ്ങൾ അത്ര അഭിമാനിക്കുന്നുണ്ടെങ്കിൽ അവ ഉയർത്തിക്കാണിക്കാനാണ് നോക്കേണ്ടത്, അല്ലാതെ തന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ലെന്നും വരലക്ഷ്മി പറയുന്നു.

 

 

ശരത്കുമാറിനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും നടി തുറന്നടിക്കുന്നു.

 

 

 

“നിങ്ങള്‍ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്.

 

 

 

ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു… നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്…നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു.. നിങ്ങള്‍ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു.”

 

 

You might also like