വരുണിനെ കാണാന്‍ അനുവദിച്ചില്ല; കാമുകിയ്ക്കെതിരെ വധഭീഷണി

0

Image result for varun dhavan and lover

 

 

ഇഷ്ടതാരത്തെ കാണാന്‍ പലപ്പോഴും ആരാധകര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇഷ്ടതാരത്തെ കാണാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ കാമുകിയേ കൊല്ലുമെന്ന് ആരാധികയുടെ ഭീഷണി.. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച്‌ മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വരുണിനെ കാണാനായി മണിക്കൂറുകളോളം വീടിന് പുറത്ത് കാത്തിരുന്നെങ്കിലും കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടാഷയ്‌ക്കെതിരെ ആരാധിക വധഭീഷണി മുഴക്കിയത്.

 

 

 

 

വീട്ടിന് മുന്നില്‍ ഏറെസമയം കാത്തിരുന്ന ആരാധികയോട് തിരികെ പോകാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പുതിയ ചിത്രം ‘കലങ്കി’ന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന്‍ തിരക്കിലാണെന്നും അതിനാല്‍ കാണാന്‍ സാധിക്കില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ ആരാധികയെ അറിയിച്ചിരുന്നു. ഇതില്‍ ക്ഷുഭിതയായ ആരാധിക വീടിന് പുറത്ത് നിന്ന് ബഹളം വയ്ക്കുകയും, താന്‍ നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

 

 

Image result for varun dhavan and lover

 

 

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി വരുണിന്റെ സുരക്ഷാ ജീവനക്കാര്‍ രംഗത്തെത്തി. വരുണിനെ കാണാനായി ആരാധകര്‍ വീടിന് സമീപം വരാറുണ്ട്. തിരക്കില്ലെങ്കില്‍ വരുണ്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നില്‍ക്കാറുണ്ട്. എന്നാല്‍ കുറച്ച്‌ ദിവസമായി അദ്ദേഹം വളരെയധികം തിരക്കിലാണ്. സാധാരണയായി വരുണിനെ കാണാന്‍ ആരാധകര്‍ വരുന്നത് പോലെയാണ് അന്ന് ആ ആരാധികയും വന്നത്. അവര്‍ വീടിന് പുറത്ത് കുറെ സമയം വരുണിനായി കാത്തുനിന്നു. എന്നാല്‍ അന്ന് അദ്ദേഹം ഏറെ വൈകിയാണ് വീട്ടിലെത്തിയത്. കൂടാതെ അദ്ദേഹം വളരെയധികം ക്ഷീണിതനുമായിരുന്നു. അതുകൊണ്ട് തന്നെ വരുണിനെ കാണാന്‍ കഴിയില്ലെന്ന വിവരം ആരാധികയെ അറിയിച്ചു. തുടര്‍ന്ന് ആരാധികയായ പെണ്‍കുട്ടി ആദ്യം സ്വയം അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് നടാഷയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.

 

Image result for varun dhavan and lover

 

 

സാധാരണയായി വരുണിനെ കാണാന്‍ വരുന്ന ആരാധകര്‍ ഇത്തരത്തില്‍ ആക്രമണോത്സുകത കാണിക്കാറില്ല. എന്നാല്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ വരുണ്‍ വല്ലാതെ ടെന്‍ഷനായിരുന്നു. 45 മിനിറ്റോളം വീടിന് പുറത്ത് കാത്ത് നില്‍ക്കുകയും വരുണിലെ കാണാതെ പോകില്ലെന്ന് വാശിപ്പിടിക്കുകയും ചെയ്തതോടെയാണ് പൊലീസില്‍ അറിയിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വരുണ്‍ ധവാന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ എഫ്‌ഐആര്‍ തയ്യാറാക്കൂകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

You might also like