പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് കഴുകി ജയസൂര്യ; ആശുപത്രി തറയില്‍ നക്കി കുടിച്ച് ഞെട്ടിച്ച് താരം.

ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വെള്ളം

പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് കഴുകി ജയസൂര്യ; ആശുപത്രി തറയില്‍ നക്കി കുടിച്ച് ഞെട്ടിച്ച് താരം.

0

ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വെള്ളം. ജനുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിയേറ്ററുകള്‍ തുറന്നിരിക്കുകയാണ്. തിയേറ്റര്‍ തുറന്ന ശേഷമുള്ള മലയാളത്തിലെ ആദ്യത്തെ റിലീസ് ചിത്രം കൂടിയാണ് വെള്ളം.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പൂര്‍ണ്ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രം കൂടിയാണിത്. മുഴുകുടിയനായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രം പറയുന്നത്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ജയസൂര്യയെ കുറിച്ച് സംവിധായകന്‍ പ്രജേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് സംവിധായകന്‍ മനസ്സു തുറന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവങ്ങളാണ് പ്രജേഷ് വെളിപ്പെടുത്തുന്നത്.

സംവിധായകന്‍ പ്രജേഷിന്റെ വാക്കുകളിലേയ്ക്ക്-

“ക്യാപ്റ്റന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോള്‍ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാര്‍ത്ഥ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു. പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീന്‍ എടുത്തത്.

വെള്ളം സിനിമയിലേയ്ക്ക് വഴുമ്പോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കി എടുക്കുന്ന ഒരു ഷോട്ടുണ്ട്. ഫ്‌ളോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്‌ളോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത്.”

സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികമാരായി എത്തുന്നത്. ഇന്ദ്രന്‍സ്, സിദ്ധിഖ്, ബൈജു, പ്രിയങ്ക, ശ്രീലക്ഷ്മി, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, വെട്ടുകിളി പ്രകാശ്, സന്തോഷ് കീഴാറ്റൂര്‍, ജിന്‍സ് ഭാസ്‌കര്‍, ശിവദാസ് മട്ടന്നൂര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഇവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

You might also like