
‘സ്റ്റാൻഡ് അപ്പി’ൽ നിമിഷ സജയനും രജിഷ വിജയനും ഒന്നിക്കുന്നു…
വിധു വിൻസൻ്റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമായ ‘സ്റ്റാൻഡ് അപ്പി’ൽ നിമിഷ സജയനൊപ്പം നടി രജിഷ വിജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
ചിത്രത്തിൽ രണ്ട് പെൺകുട്ടികളുടെ കഥായാണ് പറയുന്നത് ചിത്രത്തിൽ ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിമിഷ സജയൻ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രജിഷ വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഒടുവിലത്തെ വിവരം. രജിഷയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാല് സംവിധായകർ ചേർന്നാണ് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തത്. അഞ്ജലി മേനോൻ, ഗീതു മോഹൻ ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
Here is the first look poster of my next film.#StandUp
Posted by Vidhu Vincent on Sunday, April 7, 2019
സിലിക്കൺ മീഡിയ ബാനറിലാണ് വിധു വിൻസെൻ്റ് ഈ ചിത്രം ഒരുക്കുന്നത്. സ്റ്റാൻഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദ സംഘവും അതിലെ തമാശകളും സംഘർഷങ്ങളും ആണ് ചിത്രത്തിന് പ്രമേയമാകുന്നതെന്നാണ് വിവരം. മലയാളത്തിൽ ആദ്യമായാണ് ഒരു സ്റ്റാൻഡ് അപ്പ് കോമഡി പശ്ചാത്തലത്തിൽ സിനിമ ഒരുങ്ങുന്നതെന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത.