വിദ്യ ഉണ്ണി വിവാഹിതയാകുന്നു; ചിത്രങ്ങൾ കാണാം

0

 

 

 

 

മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയാകുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ വിദ്യയുടെ വരന്‍ സഞ്ജയ് വെങ്കടേശ്വരനാണ്. ചെന്നൈ സ്വദേശിയായ സഞ്ജയ് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ്.

 

 

 

 

 

 

 

‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയെങ്കിലും ഡോക്ടര്‍ ലൗവിന് ശേഷം കൂടുതല്‍ സിനിമകളില്‍ വിദ്യയെ പ്രേക്ഷകര്‍ കണ്ടില്ല. ചേച്ചിക്ക് പിന്നാലെ വിദ്യ ഉണ്ണിയും സിനിമയിലെത്തുകയായിരുന്നു . കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

എങ്കിലും ചേച്ചിക്കൊപ്പവും അല്ലാതെയും നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. സഹോദരിയെപ്പോലെ തന്നെ നൃത്തത്തിലും വിദ്യ മിടുക്കിയാണ്. നിരവധി നൃത്ത പരിപാടികളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ചേച്ചി ദിവ്യ ഉണ്ണിക്കൊപ്പവും വിദ്യ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്.കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എൻജിനീയറങ്ങിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യ ഇപ്പോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.

 

 

 

 

 

 

 

 

 

 

 

You might also like