
കിടിലം മേക്കോവറിൽ വിജയ് ആന്റണി : കാക്കി ചിത്രീകരണം ആരംഭിച്ചു !!!
വിജയ് ആന്റണിയും ഗണേഷും ഒന്നിച്ച ആക്ഷന്‍ ചിത്രം തിമിരു പുടിച്ചവനു ശേഷം വിജയ് ആന്റണി കിടിലം ആക്ഷൻ രംഗങ്ങളുമായി എത്തുന്നു. കാക്കി എന്ന് ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത്.തിമിരു പുടിച്ചവനിലും പോലീസ് വേഷത്തിലാണെങ്കിലും തികച്ചും അതിൽ നിന്ന് മാറിയ സിക്സ് പാക്ക് ഗെറ്റപ്പിലാണ് വിജയ് ആന്റണി എത്തുന്നത്.ശക്തമായ പോലീസ് ഓഫീസറുടെ കഥാപാത്രമാണ് വിജയ് ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഇന്നുമുതൽ ആരംഭിച്ചു.
സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ്, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് വിജയ് ആന്റണി ആണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന് വേണ്ടി നടൻ വൻ മേക്കോവറിലാണ് എത്തുന്നത്. കിടിലം ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയ് ആന്റണിയുടെ ഇതുവരെ ആരാധകർ കാണാത്ത ലൂക്കിലായിരിക്കും നടൻ എത്തുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ്, ഗായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജയ് ആന്റണി. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ നാന് എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ചിത്രത്തിന് ലഭിച്ചത്.2014ല്‍ പ്രദര്‍ശനത്തിനെത്തിയ സലീം എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്യതു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും അഭിനയിച്ചു. ഇന്ത്യ പാക്കിസ്ഥാന്, നമ്പ്യാര്‍, യമന്‍, അണ്ണാദുരൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.ഇരുവര്‍ മട്ടും, നിനയ്താലെ, നാന് അവനല്ലൈയ്, വേട്ടൈക്കാരന്‍,ഉത്തമ പുത്രന്, അങ്ങാടി തെരു, ബുള്ളറ്റ് രാജ, പിച്ചൈക്കാരന്‍ തുടങ്ങിയവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.