വിജയ് ചിത്രത്തിൽ തമിഴകത്തു തിളങ്ങാൻ റീബ മോണിക ജോൺ .

0

Image result for reba monica john

 

 

നിവിൻ പോളിയുടെ നായിക തെന്നിന്ത്യയിലെ ഭാഗ്യ നായികയാവാൻ ഒരുങ്ങുകയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അഭിമുഖമായ റീബ മോണിക ജോണാണ് ഇളയദളപതിയുടെ ചിത്രത്തിലൂടെ തെന്നിന്ത്യയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി കുമാറും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. ദളപതി 63 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യ ഘട്ട ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായി.

 

 

 

 

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വനിത ഫുട്‌ബോള്‍ ടീം താരമാണ് ചിത്രത്തില്‍ റീബ. ജരുഗണ്ടി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് നേരത്തെ പരിചിതയാണ് റീബ.ചിത്രത്തിൽ നയൻതാര ആണ് നായിക.ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

 

 

 

Image result for reba monica john

 

 

വില്ല് എന്ന ചിത്രത്തിന് ശേഷം വിജയ് യും നയന്‍താരയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ഇതാ ചിത്രത്തിലെ നായികാ നിരയിലേക്ക് ഈ മലയാളിപെൺകുട്ടി കയറിവരുന്നത്.

 

 

 

 

 

 

എ ആര്‍ റഹ്മാനാണ് ഈ അറ്റ്‌ലി – വിജയ് ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം എജിഎസ് എന്റര്‍ടൈന്‍മെന്റാണ് നിര്‍മിയ്ക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററിലെത്തും.

You might also like