വിജയും എന്‍ടിആറും തമ്മിലുള്ള രഹസ്യ സംഭാഷണത്തെ കുറിച്ച് നിര്‍മ്മാതാവ്

0

വിജയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ബിഗില്‍. വിജയുടെ കരിയര്‍ ബെസ്റ്റും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുമാണ്. ബിഗിലിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പായ വിസിലും ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ മികച്ച വിജയമാണ് നേടിയത്. തെലുങ്ക് നിര്‍മ്മാതാവ് മഹേഷ് എസ് കൊനേരുവാണ് ചിത്രം ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തത്. ഇപ്പോഴിതാ വിജയുമൊത്തുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ബിഗില്‍ എന്ന ചിത്രത്തിന് ആന്ധ്രയില്‍ നല്‍കിയ സ്വീകരണത്തിനും വളരെ മികച്ച രീതിയില്‍ ആ ചിത്രം അവിടെ എത്തിച്ചതിനും നന്ദി പറഞ്ഞ വിജയ് എന്ന താരത്തിന്റെ എളിമയും മര്യാദയും എല്ലാം വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല തെലുങ്കിലെ സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍ ടി ആറുമായി വിജയ് ഫോണിലൂടെ അവിടെ വെച്ച് സംസാരിച്ചുവെന്നും അദ്ദേഹം പറയുന്നു. തെലുങ്ക് ആരാധകര്‍ തന്റെ ചിത്രത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ വിജയ് തന്റെ അടുത്ത ചിത്രത്തിനും ഇതുപോലെ മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ജൂനിയര്‍ എന്‍ ടി ആര്‍- വിജയ് ടീമിനെ വെച്ചൊരു വമ്പന്‍ മാസ്സ് ചിത്രം ഒരുക്കാനാണ് ഇരുവരുടെയും തെലുങ്ക് ആരാധകര്‍ ഇപ്പോള്‍ ആറ്റ്ലി എന്ന സംവിധായകനോട് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെടുന്നത്. അങ്ങനെ ഒരു ചിത്രം സംഭവിച്ചാല്‍ അത് സൗത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയമായി മാറുമെന്നും അവര്‍ പറയുന്നു. വിജയും ജൂനിയര്‍ എന്‍ ടി ആറും പരസ്പരം സംസാരിച്ചതിനാല്‍ ഇരുവരും ഒന്നിക്കുന്ന ചിത്രവും സംഭവിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

You might also like