ഇരുപതാം വയസിൽ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു ; കയ്പ്പേറിയ ജീവിതം പങ്കുവച്ച് വിജയ് സേതുപതി.

0

ലാളിത്യം കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് വിജയ് സേതുപതി. തമിഴ് സിനിമാലോകത്ത് കഠിനാധ്വാനത്തിന്റെ മറ്റൊരു പേരുകൂടിയാണ് വിജയ് സേതുപതി. അഭിനയ പ്രതിഭ കൊണ്ട് മക്കൾ സെൽവൻ എന്നാണ് ആരാധകർ നൽകിയ വിളിപ്പേര്. ജൂനിയർ ആർട്ടിസ്റ്റായി സിനിമ രംഗത്ത് എത്തിയ നടൻ ഇപ്പോൾ തമിഴ് ജനതയുടെ മക്കൾ സെൽവമായി മാറിയിരിക്കുകയാണ്. കയ്പ്പേറിയ ഇന്നലെകളെ ഓർത്തെടുക്കുകയാണ് വിജയ് സേതുപതി. അച്ഛന്റെ ബിസിനസ് പൊളിഞ്ഞ് അതുവരെ അനുഭവിച്ച സൗഭാഗ്യങ്ങളുടെ നിറം മങ്ങിയ ഓർമ്മകൾ നടൻ ഓർക്കുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്.

 

മധുരയിൽ നിന്ന് 85 കിലോമീറ്റർ അകലെ രാജപാളയത്താണ് വിജയ് സേതുപതി ജനിച്ചത്. നാലുമക്കളിൽ ഒരാളായ ആ വിജയ് സേതുപതിയാണ് ഇന്ന് സിനിമ ആസ്വാദകരുടെ മക്കൾ സെൽവമായി മാറിയത്. സിവിൽ എഞ്ചിനീയറായ അച്ഛൻ ബിസിനസ് നടത്തി പൊട്ടിപ്പൊളിഞ്ഞു.പിന്നിട്ട് ജീവിതം കഷ്ടപ്പാടും ദുരിതവുംപേറിയായിരുന്നു മുന്നോട്ട് പോയത്. അമ്മ കാണാതെ പശുവിന്റെ പാലുപോലും കട്ടുകുടിച്ച ഒരു കാലം ഉണ്ടെന്ന് വിജയ് സേതുപതി ഓർത്തെടുക്കുന്നു പിന്നിട് കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങൾ ചെന്നൈയിലേക്കു താമസം മാറുകയായിരുന്നു.

പിന്നീട് ജീവിതത്തിൽ നിറയെ ട്വിസ്റ്റുകളായിരുന്നു , സ്കൂൾ ജീവിതം കഴിഞ്ഞപാടെ ഉത്തരവാദിത്തങ്ങൾ മുഴുവനായി എടുക്കേണ്ടി വന്നു. ഇരുപതാം വയസിൽ ഏറ്റെടുത്ത ഉത്തരവാദിത്തം ഇവിടെ വന്നു നിൽക്കുന്നു. നാടും വീടും വിട്ട് ഗൾഫിലേക്ക് ചേക്കേറി. ജീവിതത്തിലെ അഭിനയ മോഹങ്ങളെല്ലാം ഉള്ളിൽ അങ്ങ് അടച്ചുവെക്കേണ്ടിവന്നു. ഒന്നും ആരോടും പറയാൻ പറ്റാതെയുള്ള ജീവിതം. അന്ന് മുന്നിൽ കണ്ട ചെറിയ വെട്ടം മാത്രമാണ് ഇന്ന് എന്നെ ഇവിടെ തി നിർത്തിയിരിക്കുന്നത്. അതിനിടയിൽ പ്രണയവും വിവാഹവുമൊക്കെ. ജെസ്സി ജീവിതത്തിൽ വന്നതിന് പിന്നാലെ സിനിമ പിന്നെയും ജീവിതത്തിലേക്ക് കയറിവന്നത്. ഓഡിഷന് പോകുന്ന ഞാൻ ജെസ്സിയുടെ കൈയിൽ നിന്ന് ക്യാഷ് വാങ്ങും. അവൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടെകിലും പിന്നീട് ഞാൻ ഒരു നടനാകുമെന്ന് ജെസ്സിക്ക് തന്നെ ഉറപ്പുണ്ടായിരുന്നു.

ജീവിതത്തിലെ ഏതൊരു വിജയത്തിന്റെയും പിന്നിൽ ഇതുപോലെയൊരു കഷ്ടപ്പാടിന്റെ കഥയുണ്ടാവും. ഒന്നും നമുക്ക് എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കില്ലെന്ന് വിജയ് സേതുപതി പറയുന്നു. ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ് സേതുപതിയുടെ സിനിമകളാണ്. പ്രണയ കഥ പറഞ്ഞ 96 എന്ന ചിത്രം തമിഴിൽ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ടതാണ്. ജീവിതത്തിലെ പ്രണയകഥയും കഷ്ടപ്പാടുകളും തുറന്നു പറഞ്ഞിരിക്കുകയാണ് മക്കൾ സെൽവൻ.

 

You might also like