
വിജയ് സേതുപതി മലയാളത്തിലേക്ക് . തുടക്കം ജയറാം – മമ്മൂട്ടി ചിത്രങ്ങങ്ങളിലൂടെ ?!!
തെന്നിന്ത്യൻ സിനിമ ലോകത്തെ കൈപിടിയിലാക്കിയിരിക്കുയാണ് വിജയ് സേതുപതി. ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റ് പട്ടികയിൽ ഒന്നാമതായിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജൂനിയർ ആർട്ടിസ്റ്റായി സിനിമ രംഗത്ത് കഷ്ടതകൾ അനുഭവിച്ചു നടന്നിരുന്ന നടൻ ഇന്ന് തമിഴ് മക്കളുടെ മക്കൾ സെൽവമായി മാറിക്കഴിഞ്ഞു. നായകൻ വേഷങ്ങളിലായാലും വില്ലൻ വേഷങ്ങളിലായാലും അദ്ദേഹം ക്യാമറക്ക് മുന്നിലെ വേഷ പകർച്ച കണ്ട് അന്താളിച്ചു നിൽക്കുകയാണ് ആരാധകർ.
നടന്റെ മാസ്മരിക പെർഫോമൻസ് തമിഴ് ഇൻഡസ്ട്രിയിൽ മാത്രമല്ല മറ്റു ഭാഷകളിലേക്കും തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ. ജയറാം ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലെത്തും. സജന് കളത്തില്‍ സംവിധാനം ചെയ്യുന്ന ആ സിനിമ ഒരു ഫണ്‍ എന്റര്ടെയ്നറായിരിക്കും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യുടെ പോസ്റ്റർ ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ ഏറെ തരംഗം സൃഷ്ട്ടിക്കുന്നുണ്ട് . മുഖത്ത് പരിക്കുകളുള്ള കഥാപാത്രം തോക്കേന്തി കൂസലില്ലായ്മയോടെയാണ് നില്‍ക്കുന്നത്. ഒരു ഷാളും പുതച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ പിന്നില്‍ രജനി കഥാപാത്രത്തിന്റെ നിഴല്‍രൂപവും ദൃശ്യമാണ് പോസ്റ്ററില്‍. കിടിലം വില്ലന്റെ മേക്കോവറിൽ തിളങ്ങുകയാണ് ഇപ്പോൾ വിജയ് സേതുപതി.
വിജയ സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഏറെ ആകാംഷ ജനിപ്പിക്കുന്നതാണ്. മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹൻലാലിന്റേയോ ? മമ്മൂട്ടിയുടെയോ ? അങ്ങനെ സംഭവിച്ചാല്‍ അതൊരു വമ്പന്‍ വിരുന്ന് തന്നെയായിരിക്കും സിനിമാസ്വാദകര്‍ക്ക്. അധികം താമസിക്കാതെ അത് സംഭവിക്കും എന്ന് പ്രതീക്ഷിക്കാം. മലയാളികൾക്കിടയിലും വിജയ് സേതുപതി എന്ന നടന് ആരാധകർ ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള ചുവടുവെപ്പ് ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകർ.