ഗോമതി മാരിമുത്തുവിന് ‘മക്കൾ സെൽവൻ’ വക അഞ്ചുലക്ഷം രൂപ..

0

 

 

ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരമാണ് ഗോമതി മാരിമുത്തു. ഗോമതിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതാ ഇപ്പോൾ മക്കൾ സെൽവൻ വിജയ് സേതുപതി അഞ്ചുലക്ഷം രൂപ സമ്മാനമായി നൽകിയ വാർത്തയാണ് തമിഴ്നാട്ടിൽ വൈറലായിരിക്കുന്നത്.

 

 

 

 

 

ഗോമതിയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. തന്റെ ഫാന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ വഴിയാണ് താരം ഗോമതിക്ക് തുക കൈമാറിയത്.രണ്ടു മിനിട്ടില്‍ താഴെ 800 മീറ്റര്‍ ഓടിയിട്ടുള്ള കസഖ്സ്ഥാന്‍ താരം മാര്‍ഗരിറ്റയെയും ചൈനയുടെ വാങ് ചുന്‍ യുവിനെയും അട്ടിമറിച്ച് ഗോമതി ഇന്ത്യന്‍ ജനതയുടെ അഭിമാനമായി മാറുകയായിരുന്നു.

 

 

 

 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വര്‍ഷമായി ബെംഗളുരുവില്‍ ഇന്‍കം ടാക്‌സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതി ദോഹയിലെ ട്രാക്കില്‍ കാഴ്ചവച്ചത്. 800 മീറ്റര്‍ ഫൈനലില്‍ 2 മിനുട്ട് 2 സെക്കന്റില്‍ ഓടിയെത്തിയാണ് ഗോമതി വിജയം കൈവരിച്ചത്. വിജയ് സേതുപതിക്ക് പുറമേ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ഗോമതിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കി.

You might also like