
ജാതിയും മതവും നോക്കി വോട്ട് ചെയ്യരുത്; പാത്ത് വോട്ട് പോടുങ്കേ‐ വിജയ് സേതുപതി
മതവും ജാതിയും പറഞ്ഞ് വോട്ടു ചോദിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് മക്കള്‍ സെല്വന് വിജയ് സേതുപതി.ഒരു ചടങ്ങില്‍ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു വിജയ് സേതുപതി തന്റെ ജനാധിപത്യ നിലപാട് പങ്കുവച്ചത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് നോക്കിയും ചിന്തിച്ചുമായിരിക്കണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളേജിലൊരു പ്രശ്നം, നമ്മുടെ സംസ്ഥാനത്ത് ഒരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം എന്നു പറഞ്ഞു വരുന്നവര്‍ക്കൊപ്പം ചേരണം, അതല്ലാതെ, നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്നു പറഞ്ഞവരുന്നവരോടൊപ്പം ചേരാതിരിക്കുക.
https://www.facebook.com/100026489794029/videos/299303220962669/
അങ്ങനെ പറയുന്നവര്‍ എല്ലാം ചെയ്തിട്ട് അവരുടെ വീട്ടില്‍ പോയി പൊലീസിന്റെ കാവലില്‍ സുഖമായിട്ടിരിക്കും, അകപ്പെട്ടു പോകുന്നത് നമ്മളായിരിക്കും. ദയവ് ചെയ്ത് ഇക്കാര്യം ഓര്‍ത്തിരിക്കുക; എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകള്‍.
വിജയ് സേതുപതിയുടെ വാക്കുകള്‍
‘സ്നേഹമുള്ളവരെ, വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം’
കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളിലൊരാളാണ് മക്കള്‍ ശെല്വന് എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ് സേതുപതി.