വിജയ് സൂപ്പറും പൗര്‍ണമിയും പെല്ലി ചൂപ്പുലുവിന്റെ റീമേക്കോ കോപ്പിയടിയോ ?

0

 

 

 

 

 

‘വിജയ് സൂപ്പറും പൗര്‍ണമിയും’ റിലീസിന് ഒരുങ്ങുന്നു. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ന്യൂ സൂര്യ ഫിലിമ്‌സിന്റെ ബാനറില്‍ എ കെ സുനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തില്‍ എത്തുന്നത്.  ചിത്രത്തിലെ കഥാ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള കുഞ്ഞു സൂചനകള്‍ നല്‍കുന്നതാണ് ട്രെയിലര്‍.

 

 

 

 

 

 

ആസിഫ് അലിയും- ജിസ് ജോയ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതിന് മുമ്പിറങ്ങിയ ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയും മികച്ച വിജയമാണ് നേടിയത്. അതിനാല്‍ തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് ആണ്. വിജയ് സൂപ്പറും പൗർണ്ണമിയുടെ ട്രെയ്‌ലർ കണ്ട ശേഷം ഇത് തെലുങ്കില്‍ വിജയ് ദേവരകൊണ്ട നായകനായെത്തിയ പെല്ലിച്ചൂപ്പുലുവുമായി സാമ്യമുണ്ടെന്നും ; ആ ചിത്രത്തിന്റെ റീമേക്ക് ആണോ ; എന്നുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. പെല്ലിച്ചൂപ്പുലുവിന്റെ മലയാള പതിപ്പായ ‘ഒരു പെണ്ണ് കാണൽ കഥ’ കേരളത്തിൽ റിലീസ് ചെയ്തതും വിജയ് സൂപ്പറും പൗർണ്ണമിയുടെ നിർമ്മാതാവായ എ കെ സുനിൽ തന്നെയാണ്.

 

 

 

 

 

 

 

 

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കര്‍, സിദ്ദിഖ് , അജു വര്‍ഗീസ്, അലെന്‍സിയര്‍, ശാന്തി കൃഷ്ണ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രെണഡിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

 

 

 

 

 

 

 

 

 

സൂര്യ ഫിലിംസിന്‍റെ ബാനറിൽ എ.കെ. സുനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് ജിസ് ജോയ് ആണ്.  ചിത്രം ജനുവരി 11നു 114 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

 

 

 

 

 

 

You might also like