നാലഞ്ച് പേരുകള്‍ പറഞ്ഞിട്ടും മമ്മൂട്ടി സമ്മതിച്ചില്ല… ഒടുവില്‍ ആ പേര് കേട്ടപ്പോള്‍ മമ്മൂട്ടി സമ്മിതിച്ചു; ഷൈലോക്കില്‍ മമ്മൂട്ടിക്ക് വില്ലന്‍ ആര്?

0

പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മാസ്റ്റര്‍ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടി ഒരു പലിശക്കാരനായാണ് ചിത്രത്തില്‍ എത്തുന്നത്. തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ നായക തുല്യമായ വേഷം ചെയ്യുന്നുണ്ട്. രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. മീനയാണ് നായിക. ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ വേഷത്തെ കുറിച്ചാണ് ചര്‍ച്ചയാവുന്നത്. ഷൈലോക്കില്‍ മമ്മൂട്ടിയുടെ വില്ലന്‍ ആര് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാലിപ്പോള്‍ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്. മറ്റാരുമല്ല കലാഭവന്‍ ഷാജോനാണ്മമ്മൂട്ടിയുടെ വില്ലനായെത്തുന്നത്… ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഷൈലോക്കിലെ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നു ഷാജോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഷൈലോക്കില്‍ കട്ട നെഗറ്റീവ് റോളാണ് തനിക്കുള്ളതെന്നും വളരെ സ്ട്രോങ്ങായ ക്യാരക്ടറാണതെന്നും ഷാജോണ്‍ പറയുന്നു. ‘എനിക്ക് സന്തോഷം തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കള്‍ പറഞ്ഞ കാര്യം കേട്ടപ്പോഴാണ്. ആ കഥാപാത്രത്തിനായി ഞങ്ങള്‍ നാലഞ്ച് പേരുടെ പേര് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ ഓക്കെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.’ എന്നാണ് ഷാജോണ്‍ പറഞ്ഞത്.

You might also like