മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു… പിന്നാലെ മമ്മൂട്ടി ചിത്രവും ..

0

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും സംവിധായകൻ വിനയനും തമ്മിലുളള പ്രശ്‌നങ്ങള്‍ മലയാള സിനിമ രംഗത്ത് പരസ്യമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ള ഒരു സിനിമ എല്ലാവര്‍ക്കും ഒരു സ്വപ്‌നം മാത്രമായിരുന്നു. ഇപ്പോഴിതാ പിണക്കത്തിന്റെ ആ മഞ്ഞ് ഉരുകിയിരിക്കുകയാണ്. മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുകയാണ്. വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബു്കകിലൂടെ അറിയിച്ചത്. മോഹന്‍ലാലുമൊത്തു നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

 

 

 

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.. ശ്രീ…

Posted by Vinayan Tg on Tuesday, February 12, 2019

 

 

 

 

 

അടുത്തിടെ അമ്മ സംഘടനയുടെ തലപ്പത്ത് മോഹന്‍ലാല്‍ വന്നത് ഏറെ പോസിറ്റീവായി താന്‍ കാണുന്നു എന്ന് വിനയന്‍ അഭിപ്രായപ്പെട്ടിരുന്നു. ആ പറഞ്ഞതിനെ അന്വര്‍ത്ഥമാക്കും വിധമാണ് പുതിയ വാര്‍ത്ത. മോഹന്‍ലാലുമൊത്തു നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് ഒരു ലഘുകുറിപ്പിലൂടെ എല്ലാവരേയും അറിയിച്ചിരിക്കുന്നു. ”വിനയനും മോഹന്‍ലാലും സിനിമക്കായി ഒന്നിക്കുന്നു.” അവസാനമായി റിലീസിന് എത്തിയ വിനയൻ ചിത്രം “ചാലക്കുടിക്കാരൻ ചങ്ങാതി” ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. മോഹൻലാൽ ചിത്രം കൂടാതെ “നങ്ങേലി” എന്നൊരു ചിത്രവും വിനയൻ പ്രഖ്യാപിച്ചിരുന്നു. രാക്ഷസ രാജാവ് , ദാദാസാഹിബ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനയനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടി ചർച്ചയിലാണ്. പിണക്കങ്ങൾ വഴി മാറുമ്പോൾ പഴയ ഹിറ്റ് മേക്കർ വിനയന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു പ്രേക്ഷകർ.

 

 

 

 

 

 

 

 

വിനയന്‍ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

‘ ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ചര്‍ച്ച ആയിരുന്നു അത്.. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളേയും എന്റെ പ്രിയ സുഹൃത്തുക്കളേയും സ്‌നേഹ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.. കഥയെ പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാര്‍ച്ച് അവസാന വാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു..”

 

 

 

 

സൗഹൃദത്തിൻെറ സുഖം.. അതിനെന്നും പത്തരമാറ്റിൻെറ ശോഭയാണ്…

Posted by Vinayan Tg on Monday, February 4, 2019

 

 

 

You might also like