വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ.

0

 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകവേഷത്തിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി വിനീത് പ്രണവിനെ കണ്ടു എന്നാണ് സൂചന.

 

 

ചിത്രത്തിൽ നായിക ആയി എത്തുന്നത് കീർത്തി സുരേഷ് ആണെന്നാണ് സൂചന. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റെതായി റിലീസ്‌ ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ്‌ ഒരു വേഷം ചെയ്തിട്ടുണ്ട്‌. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയമാണ്. ഇനി താരപുത്രന്മാർ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും അതിലപ്പുറമാണ്.

 

 

 

You might also like