മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്‌സിനായി ഓഡീഷന്‍; “വൈറല്‍ 2019”.

0

 

 

 

ട്രാന്‍സ്ജന്‍ഡേഴ്‌സിനെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്ന പ്രവണതയാണ് എവിടെയും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്‌സിനായി ഓഡിഷന്‍ നടത്തിയിരിക്കുകയാണ് വൈറല്‍ 2019 ന്റെ അണിയറ പ്രവര്‍ത്തകര്‍.

 

 

 

 

 

നിര്‍മ്മാണ രീതിയിലെ വൈവിധ്യം കൊണ്ട് തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് ‘വൈറല്‍ 2019’. നിരവധി ട്രാന്‍സ്ജന്‍ഡേഴ്‌സ് ആണ് ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. ഓഡിഷന്‍ പാനലില്‍ വിധി കര്‍ത്തവായി എത്തിയ റിയ ഇഷയുടെ പങ്കാളിത്തം ഏവരിലും കൗതുകം നിറച്ചു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ജഡ്ജും ഡാന്‍സറും ഫാഷന്‍ ഡിസൈനറുമാണ് ഇഷ. ചിത്രത്തിന്റെ മൂന്നാംഘട്ട ഓഡിഷനാണ് ഇന്നലെ കൊച്ചിയില്‍ വെച്ചു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി നടത്തിയത്. മറ്റു രണ്ട് ഓഡീഷനുകള്‍ അങ്കമാലിയിലും ബാംഗ്ലൂരിലുമായി നടത്തിയിരുന്നു.

 

 

 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വ്യത്യസ്ത അനുഭവമായിരുന്നു വൈറലിന്റെ ഓഡിഷന്‍. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓഡിഷനില്‍ പങ്കെടുക്കാനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ഹനാന്‍, പ്രണവ്, ചന്ദ്രലേഖ, അഭിജിത്ത് എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.

You might also like