
ചിത്രീകരണത്തിനിടയില്‍ ബൈക്ക് മറിഞ്ഞ് തമിഴ് താരം വിശാലിന് പരിക്ക്.
ചിത്രീകരണത്തിനിടയില്‍ ബൈക്ക് മറിഞ്ഞ് തമിഴ് താരം വിശാലിന് പരിക്കേറ്റു. തുര്‍ക്കിയില്‍ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധായകന്. തമന്നയാണ് ചിത്രത്തിലെ നായിക. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അപകടത്തില്‍ വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്ക്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സണ്ടക്കോഴി 2 വാണ് ഒടുവില്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല.