വിഷ്ണു വിനയുടെ ആദ്യ ആക്ഷൻ ചിത്രം ഗാംബിനോസ് പ്രദർശനത്തിനൊരുങ്ങുന്നു.

0

 

 

 

 

 

മലയാള സിനിമക്ക് ഏറ്റവും വിലപ്പെട്ട സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് നായകവേഷത്തിൽ എത്തുന്ന ഗാംബിനോസിനെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ കാണുന്നത്. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണു നായകനായി അരങ്ങേറിയത്. കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഒരു കരീബിയൻ ഉഡായിപ്പിലും വിഷ്ണു ഒരു മുഖ്യ വേഷം ചെയ്തിരുന്നു. ക്രൈം ത്രില്ലര്‍ മൂവിയായ ഗാംബിനോസ് സംവിധാനം ചെയ്യുന്നത് ഗിരീഷ് മട്ടടയാണ്. അമേരിക്കയില്‍ താമസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമാണ് ഗാംബിനോസ്. പോലിസിന് പോലും ഭയമായിരുന്ന ഇവര്‍ യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ഈ ഭീകര കുടുംബത്തിന്റെ കഥയെ ആസ്പദമാക്കി വരുന്ന മലയാള ചിത്രമാണ് “ഗാംബിനോസ്”.

 

 

 

 

 

 

 

മലബാറില്‍ ഉണ്ടായിരുന്ന ക്രൈം ഫാമിലിയായ ഗാംബിനോസ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കുടംബ ബന്ധങ്ങളുടെ കഥപറയുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യാനായി ഗാംബിനോസിന്റെ രീതി പിന്തുടരുന്ന കുടുബത്തെ പറ്റിയാണ് സിനിമ. ഭരണകൂടത്തിനും പൊലീസിനും നിരന്തരം വെല്ലുവിളി സ്യഷ്ടിക്കുന്ന കുടുംബം അറിയപ്പെടുന്നതും ഗാംബിനോസ് എന്നാണ്. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്നാണ് സിനിമയുടെ ടാഗ്​ലൈൻ. നിഗൂഢതകള്‍ നിറഞ്ഞ കഥയുമായാണ് ചിത്രം എത്തുന്നത്സും ക്ലാസുമായി നിരവധി സിനിമകള്‍ വന്നുപോയ മലയാളത്തില്‍ മികച്ചൊരു ത്രില്ലര്‍ സിനിമയായിരിക്കും ഇത്.

 

 

 

 

Image result for new movie gambinos

 

 

 

 

 

വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തില്‍ രാധിക ശരത്കുമാര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടന്‍ സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വര്‍ഗീസ്, മുസ്തഫ, സാലു കെ. ജോര്‍ജ് എന്നിവരാണ് മറ്റു താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരൂ ബ്രോഡ്കാസ്റ്റിങ്ങിന്റെ ബാനറിലാകും റിലീസ്.

 

 

 

 

 

 

 

സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയുടേതാണ് സംഗീതം. ഫെബ്രുവരി 1നുനാണ് ചിത്രത്തിന്റെ റീലീസ്.

 

 

 

 

 

You might also like