“ഗാംബിനോസ്” നായകൻ വിഷ്ണു വിനയ് വിവാഹിതനാവുന്നു : ചിത്രങ്ങൾ കാണാം…..

0

 

 

 

 

 

പ്രമുഖ സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് വിവാഹിതനാവുന്നു.വിഷ്ണുവിന്റെ വധു ദന്തലിസ്റ്റായ വിധുവാണ്. റിലീസിന് ഒരുങ്ങിയിരിക്കുന്ന ഗംബിനോസിൽ പ്രധാന വേഷത്തിൽ വിഷ്ണു എത്തുന്നു . ജനുവരി 19ന് ശനിയാഴ്ച പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തിൽ വെച്ചാണ് വിവാഹം. തുടർന്ന് ജനുവരി 20 ന് എറണാകുളത്ത് വെച്ച് വിരുന്നൊരുക്കും.ഒരു കരീബിയൻ ഉഡായിപ്പ്, ഗാംബിനോസ് എന്നിവയാണ് വിഷ്ണുവിന്റെ പുതിയ സിനിമകൾ.

 

 

 

 

 

 

 

 

ഗാംബിനോസ് ഏറെ പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം വേറിട്ട ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു അമ്മയും അവരുടെ നാല് ആണ്‍ മക്കളും അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘ഗാംബിനോസ്’ എന്ന ചിത്രത്തില്‍ ഗിരീഷ് മട്ടാട ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിലെ വഴിത്തിരിവാകുന്ന മുസ്തഫ എന്ന കഥാപാത്രത്തെയാണ് വിഷ്ണു വിനയന്‍ അവതരിപ്പിക്കുന്നത്.

 

 

 

 

 

 

 

 

”ദി ഗാംബിനോസ്” നിര്‍മ്മിക്കുന്നത് ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്ലൈനോടുകൂടി എത്തുന്ന ചിത്രത്തില്‍ ചിത്രത്തില്‍ രാധിക ശരത്കുമാര്‍ , സമ്പത്ത്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ, നീരജ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി ആദ്യ വാരം പ്രദര്‍ശനത്തിനെത്തും.

 

 

 

 

You might also like