
ഫേക്ക് പ്രൊഫൈലുകളുടെ ഉദ്ദേശം നടന്നോ ?!! നടി ജ്യോതികൃഷ്ണ എവിടെയാണ് ?
ഒരുകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടി ജ്യോതികൃഷ്ണ ഇപ്പോൾ എവിടെയാണ് ? വിവാദ നായികാ വിവാഹ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നിൽക്കുകയാണോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരിക്കുകയാണ്. നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചകൾ സൃഷ്ഠിച്ചിരുന്നു .
വ്യാജഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് നടി അന്ന് ആരോപിച്ചത് . ശ്രീഭദ്ര എന്ന വ്യാജമെന്ന് തോന്നുന്ന അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശപ്പെട്ട മേസ്സേജുകള്‍ അയക്കുകയാണ് ചെയ്യുന്നതെന്ന് ജ്യോതികൃഷ്ണ പറഞ്ഞത് .
തന്നെയും ഭര്‍ത്താവിനെയും ബ്ലോക്ക് ചെയ്താണ് മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. നിങ്ങളല്ലാതെ ഈ കല്ല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. കല്ല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്.’–എന്നാണ് അന്ന് ജ്യോതികൃഷ്ണ പറഞ്ഞത് .
എന്നാൽ ഇപ്പോൾ ജ്യോതികൃഷ്ണയുടെ യാതൊരു വിവരവുമില്ല . ജ്യോതികൃഷ്ണയുടേതായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല. രാധിക ഇൻസ്റ്റാഗ്രാമിൽ സജീവമാണെങ്കിലും സഹോദരന്റെ ഭാര്യയായ ജ്യോതികൃഷ്ണയുടെ ഒരു ചിത്രം പോലുമില്ല.