എന്തുകൊണ്ട് പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറി ? ഇതാണ് കാരണം ….!!

0

നിര്‍മാതാവിന്റെ പിന്മാറ്റം

 

 

 

 

 

 

മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കി പ്രഖ്യാപിച്ച ചിത്രമാണ് ആര്‍ എസ് വിമലിന്റെ കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം പൃഥ്വിരാജും വിമലും ഒന്നിക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് വിശ്വാസമുണ്ടായിരുന്നു.എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് സിനിമയിൽ പൃഥ്വിരാജ് മാറി കർണനായി ചിയാൻ വിക്രം എത്തുമെന്ന വാർത്ത പുറത്തു വന്നത്.

 

 

 

 

 

 

പൃഥ്വിരാജിനോട് പറഞ്ഞു

 

 

 

 

 

ഇപ്പോഴിതാ, എന്തുകൊണ്ടാണ് വിമലിന്റെ കര്‍ണനില്‍ നിന്നും പിന്മാറിയതെന്ന് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ‘ഞാനും സംവിധായകനും തമ്മില്‍ സമയത്തിന്റെയും മറ്റുകാര്യങ്ങളുടെയും പേരില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഇതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍നിന്ന് പിന്‍മാറിയത്. അദ്ദേഹത്തിന് ആ ചിത്രം പെട്ടന്ന് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം.’ – താരം വ്യക്തമാക്കി.

 

 

 

 

 

 പൃഥ്വി തിരക്കിലാണ്

 

 

 

 

 

അതേസമയം, തന്റെ സിനിമയെ കുറിച്ചും തനിക്ക് ചുറ്റിനും പാരകളുണ്ടെന്ന് വിമല്‍ പറഞ്ഞതും ആരാധകര്‍ ഓര്‍ക്കുകയാണ്. ‘പാരകളാണു ചുറ്റിലും. ആരോടും ഒന്നും പറയാനാകാത്ത അവസ്ഥ. കര്‍ണന്‍’ പ്രഖ്യാപിച്ചതിനു ശേഷം ഇതിനോടകം നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ക്ക് കൈയ്യും കണക്കുമില്ല’ – എന്നായിരുന്നു വിമല്‍ പറഞ്ഞത്.

 

 

 

 

 

മഹാവീര്‍ കര്‍ണ

 

 

 

 

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധാന തിരക്കുകളിലും , താരം നായകനും നിർമ്മാതാവുമായ എത്തുന്ന പുതിയ ചിത്രം “9” പ്രൊമോഷൻ തിരക്കുകളിലുമാണ് ഇപ്പോള്‍ പൃഥ്വിരാജ്. അതുകൊണ്ട് തന്നെ കര്‍ണന് വേണ്ടി ധാരാളം സമയം ചെലവിടാന്‍ സാധിക്കില്ല. അതും പിന്മാറ്റത്തിന് കാരണമാണത്രെ. 300 കോടി ബജറ്റിലാണ് മഹാവീര്‍ കര്‍ണന്‍ ഒരുക്കുന്നത്. വിക്രം കര്‍ണനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും കഥാപാത്രങ്ങളായി എത്തും. ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവൃത്തിക്കുന്നത്.

 

 

 

 

 

 

You might also like