
നയന്‍താരയും പാര്‍വതിയും; ഏറ്റവും ജനസ്വാധീനമുള്ളവര്‍.
പ്രശസ്ത മാഗസീനായ ജി ക്യു നടത്തിയ സര്‍വ്വെയിലാണ് മലയാളത്തില്‍ നിന്ന് നയന്‍താരയും പാര്‍വതി തിരുവോത്തും ഇടംപിടിച്ചത്. 40 വയസ്സില്‍ താഴെയുള്ള ഏറ്റവും കൂടുതല്‍ ജന സ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് ജി ക്വു പുറത്തുവിട്ടത്. പ്രമുഖ തമിഴ് സംവിധാനയകന് പാ രഞ്ജിത്ത് മീടു മൂവ്മെന്റിലൂടെ ശ്രദ്ധനേടിയ മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോന് എന്നിവരും പട്ടികയിലുണ്ട്.
മീടു’ മുന്നേറ്റത്തിലൂടെ ജനശ്രദ്ധ നേടിയ സന്ധ്യാ മേനോന് സ്ത്രീകള്ക്കെരിരെ നടക്കുന്ന അതിക്രമങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. തമിഴിലെ ജാതി തരംതിരിവുകളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. സിനിമയിലും പുറത്തുമുള്ള രഞ്ജിത്തിന്റെ സാമൂഹിക പ്രസക്തമായ ഇടപെടലുകളും ശ്രദ്ധേയമാണ്.
മലയാള സിനിമയിലെ സ്ത്രീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ് പാര്‍വതിയെ ശ്രദ്ധേയയാക്കിയത്. വുമണ്‍ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളും പാര്‍വ്വതിക്ക് ഗുണമായി. ദക്ഷിണേന്ത്യന്‍ സിനിമയിലെ അതിശക്തമായ സാന്നിധ്യമായി തീര്‍ന്നതാണ് നയന്‍താരയ്ക്ക് നേട്ടമായത്. നിലപാടുകള്‍ വ്യക്തമാക്കുന്നതിലും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വാദിക്കുന്ന നിലപാടുമാണ് പാര്‍വതിക്ക് നേട്ടമായത്.